കൊച്ചിയില്‍ പുക അടങ്ങുമായിരിക്കും, എന്നാല്‍ ഇനിയും ഇത്തരം ദുരന്തമുണ്ടാകില്ലെന്ന് പറയാനാവില്ല- മോഹന്‍ലാല്‍

തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തത്തില്‍ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. തന്റെ അമ്മയെപ്പോലെ നിരവധി അമ്മമാര്‍ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ടെന്നത് ഏറെദിനമായി തന്റെ ഏറ്റവും വലിയ വേദനയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇത് പ്രകൃതിദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ലെന്നും മനുഷ്യനുണ്ടാക്കിയ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ആരുടെ വീഴ്ച്ചയാണെന്ന് തര്‍ക്കിക്കുമ്പോള്‍ അടിയന്തര പരിഹാരമെന്തെന്ന് ചര്‍ച്ച ചെയ്യാതെ പോവുകയാണെന്നും വിഷയം എത്ര അലക്ഷ്യമായാണ് നാം കൈകാര്യം ചെയ്തതെന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.

'ആളുകള്‍ മാലിന്യം കവറിലാക്കി വലിച്ചെറിയുന്നതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യമുണ്ടായതെന്ന് പറയുന്നത് കേട്ടു. കൃത്യമായ ഒരു സംവിധാനമുണ്ടെങ്കില്‍ ആരും മാലിന്യം കവറിലാക്കി കളയില്ല. അത്തരമൊരു സംവിധാനം നമുക്കില്ലാത്തതാണ് പ്രശ്‌നം. മാലിന്യസംസ്‌കരണത്തിന് നല്ലൊരു സംവിധാനമുണ്ടെങ്കില്‍ ജനങ്ങള്‍ അത് പിന്തുടരുക തന്നെ ചെയ്യും. കൊച്ചിയിലെ പുക അടങ്ങുമായിരിക്കും. പക്ഷെ ഇനിയും ഇത്തരം ദുരന്തങ്ങളുണ്ടാകില്ലെന്ന് പറയാനാവില്ല. കനല്‍ എവിടെയോ ബാക്കി കിടക്കുന്നുണ്ട്'- മോഹന്‍ലാല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഞ്ചുവര്‍ഷം മുന്‍പ് താന്‍ മാലിന്യം കൈവിട്ടുപോകുന്ന പ്രശ്‌നമാകുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നെന്നും ആയിരക്കണക്കിന് ജനങ്ങളുടെ ആശങ്കയാണ് താന്‍ പങ്കുവെച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണ ചര്‍ച്ചയ്ക്കുവേണ്ടി അഞ്ചുയോഗങ്ങളില്‍ പങ്കെടുത്തിരുന്നു. എല്ലാ യോഗങ്ങളിലും പറയുന്നത് ഒരേ കാര്യമായതിനാല്‍ ഞാനിനി ചര്‍ച്ചക്കില്ലെന്ന് പറഞ്ഞു. ചര്‍ച്ച ചെയ്തതുകൊണ്ടുമാത്രം കാര്യമില്ല. നടപടിയുണ്ടാകണം'- മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More