തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

യുഎഇ: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ ( അഞ്ച് ലക്ഷം ദിര്‍ഹം ) പിഴ ഈടാക്കുമെന്ന് യു എ ഇ. ഉത്പന്നങ്ങള്‍ക്ക് ഇല്ലാത്ത ഗുണമേന്മ പറഞ്ഞ് പരസ്യം ചെയ്താല്‍ തടവ്‌ ശിക്ഷ ലഭിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സോഷ്യൽ മീഡിയ, ഇലക്ട്രോണിക് മീഡിയ തുടങ്ങിയ ഏത് മാധ്യമങ്ങൾ വഴിയും തെറ്റിദ്ധാരണ ജനകമായ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഇരുപതിനായിരം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇക്കാര്യം വ്യക്തമാക്കി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ബോധവത്കരണ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

തെറ്റിദ്ധാരണ പരത്തുന്നവിധം ഉത്പന്നങ്ങള്‍ പ്രമോട്ട് ചെയ്യുന്നതും അവയുടെ ഇടനിലക്കാരായി വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. യുഎഇ അംഗീകരിച്ചിട്ടില്ലാത്ത ഡിജിറ്റല്‍ കറന്‍സി, ഡിജിറ്റല്‍ സ്വത്തുകള്‍ തുടങ്ങിയ പ്രത്യേക ലൈസന്‍സില്ലാതെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. സൈബര്‍ കുറ്റകൃത്യമായി കണക്കാക്കിയാണ് ഇവയ്ക്ക് ശിക്ഷ നല്‍കുകയാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. 

Contact the author

Web Desk

Recent Posts

News Desk 7 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 8 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Web Desk 1 year ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More
Gulf

പൊതുസ്ഥലത്ത് ശബ്ദമുയര്‍ത്തരുത്, മാന്യമായി വസ്ത്രം ധരിക്കണം - കര്‍ശന നിര്‍ദ്ദേശവുമായി സൗദി

More
More