ബാങ്ക് തകര്‍ച്ച: ചോദ്യങ്ങള്‍ക്ക് മുന്നില്‍ ബൈഡന്‍റെ വാക്കൌട്ട്

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ വാണിജ്യ ബാങ്കുകള്‍ നിരന്തരം തകരുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി പ്രസിഡണ്ട് ജോര്‍ജ്ജ് ബൈഡന്‍. സിലിക്കണ്‍ വാലി ബാങ്ക് (എസ് വി ബി) തകര്‍ന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴാണ് വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് യു എസ് പ്രസിഡണ്ട് ഇറങ്ങിപ്പോയത്. സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ചയെ കുറിച്ച് വിശദീകരിക്കുകയായിരുന്നു ബൈഡന്‍. ഇതിനിടെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴാണ് ബൈഡന്‍.വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ചുകൊണ്ട് ഇറങ്ങിപ്പോയത്.

ബാങ്ക് തകര്‍ച്ചക്കുള്ള കാരണമെന്താണ് എന്ന് പ്രസിഡണ്ടിനറിയാമോ എന്നും നിലവില്‍ ഈ മേഖലയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാവില്ല എന്ന് അമേരിക്കന്‍ ജനതക്ക് ഉറപ്പ് നല്‍കാമോ തുടങ്ങിയ ചോദ്യങ്ങളാണ് പ്രസിഡണ്ടിനെ കുഴക്കിയത്. 48 മണിക്കൂര്‍ കൊണ്ട് ഷെയറുകള്‍ കുത്തനെ ഇടിഞ്ഞതോടെയാണ് സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നടിഞ്ഞത്. 2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം അമേരിക്കയിലെ ബാങ്കിങ് രംഗത്തുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്.

Contact the author

International Desk

Recent Posts

International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
International

ഫലസ്തീനിലെ യുദ്ധം ഇനിയും 7 മാസം നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍

More
More
International

റഫയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു

More
More
International

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം എയര്‍ഹോസ്റ്റസായിരുന്ന ബെറ്റി നാഷ് അന്തരിച്ചു

More
More
International

10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചശേഷം പ്രതിയെ വിവാഹം കഴിപ്പിച്ച് ജഡ്ജി

More
More
International

മൗണ്ട്ബാറ്റന്‍ പ്രഭുവിനെ വധിച്ചത് താനാണെന്ന അവകാശവാദവുമായി മുന്‍ ഐറിഷ് കമാന്‍ഡര്‍

More
More