പാരിസ്: ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ പ്രീക്വാട്ടറില്‍ പരാജയപ്പെട്ടതിനുപിന്നാലെ പി എസ് ജിയില്‍ പിരിച്ചുവിടലുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഫുട്ബോള്‍ ഇതിഹാസ താരം മെസ്സിയും സെര്‍ജിയോ റാമോസും അടക്കം 15 താരങ്ങള്‍ പി എസ് ജിയില്‍ നിന്നും പുറത്താകുമെന്നാണ് ഫ്രഞ്ച് മാധ്യമമായ എല്‍ എക്വിപെ റിപ്പോര്‍ട്ട് ചെയ്യുന്നത്. സീനിയര്‍ താരങ്ങള്‍ പുറത്തുപോകുന്ന സാഹചര്യത്തില്‍ കളിക്കാരുടെ പ്രതിഫല ഇനത്തില്‍ ക്ലബിന് കൂടുതല്‍ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ സാധിക്കും. യുവതാരങ്ങളെ ക്ലബില്‍ എത്തിക്കാനുള്ള നീക്കമാണ് പി എസ് ജി നടത്തുന്നത്. മെസ്സിയുടെയും റാമോസിന്റെയും കരാര്‍ ഈ സീസണ് അവസാനത്തോടെ പൂര്‍ത്തിയാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, മെസിക്കായി ബാഴ്സലോണയുടെ വാതിലുകള്‍ എന്നും തുറന്നിട്ടിരിക്കുകയാണെന്ന് പരിശീലകന് സാവി അടുത്തിടെ പറഞ്ഞു. മെസി, സാവി, ഇനിയേസ്റ്റ എന്നിവരുടെ കാലത്താണ് ബാഴ്സലോണ ഏറ്റവും മികച്ച ഫുട്ബോള്‍ ക്ലബ്ബായി മാറിയത്. 21 വർഷത്തെ ബന്ധമുപേക്ഷിച്ച് 2021ലാണ് മെസി പിഎസ്ജിയിലെത്തിയത്. ലിയോണല്‍ മെസിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ക്ലബ് പ്രസിഡന്റ് ലാപോര്‍ട്ടയും മെസിയുടെ അച്ഛന് ജോര്‍ജെ മെസിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വളരെ പ്രതീക്ഷയോടെയാണ് ഫുട്ബോള്‍ ആരാധകര്‍ ഈ വാര്‍ത്തയോട് പ്രതികരിക്കുന്നത്.