ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ് -19 മൂലമുള്ള മരണസംഖ്യ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 813 മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 20,319 ആയി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം 800 നു തൊട്ടുതാഴെയും മുകളിലുമായാണ് ദിനംപ്രതിയുള്ള മരണനിരക്ക് രേഖപ്പെടുത്തുന്നത്. ഇടയ്ക്കൊന്ന് താഴോട്ടുപോയ മരണനിരക്ക് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.
രോഗീവര്ദ്ധനാ നിരക്ക് കുതിക്കുന്നു.
ബ്രിട്ടനില്‍ ഇതിനകം 1.48,377 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ബ്രിട്ടനില്‍ ഇറ്റലി, സ്പെയിന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളുടെ എണ്ണം ബ്രിട്ടനില്‍ വളരെ കുറവായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ കുതിപ്പാണ് രാജ്യം നടത്തിയിരിക്കുന്നത്.
മരണസംഖ്യ കൂടിയ, മുകളില്‍ സൂചിപ്പിച്ച യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം ഏകദേശം രണ്ടു ലക്ഷത്തി ഇരുപത്തിമൂവായിരത്തിനും ഒരു ലക്ഷത്തി അമ്പത്താറായിരത്തിനും ഇടയിലാണ്. താരതമ്യേന ചെറിയ രോഗീ സംഖ്യ ഉണ്ടായിരുന്ന ബ്രിട്ടന് ഇപ്പോള്‍ ഈ രാജ്യങ്ങള്ക്കൊപ്പമെത്തുകയാണ്.