കൊച്ചി: സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക്. പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ച് 42,520 രൂപയായി. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 5,315 രൂപയായി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുകയായിരുന്നു.