വീണ്ടും നിയമം തെറ്റിച്ച് ഋഷി സുനക്; വളര്‍ത്ത് നായയുമായി പാര്‍ക്കില്‍

ലണ്ടന്‍: വീണ്ടും നിയമം തെറ്റിച്ച് യു കെ പ്രധാനമന്ത്രി ഋഷി സുനക്. പാര്‍ക്കിലേക്ക് വളര്‍ത്ത് നായയുമായി പ്രവേശിച്ചതാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. സെൻട്രൽ ലണ്ടനിലെ ഹൈഡ്രേ പാർക്കിലാണ് സംഭവം. ഹൈഡ്രേ പാർക്കില്‍ വന്യജീവി സംരക്ഷണത്തിന്‍റെ ഭാഗമായി പുറത്തു നിന്നുള്ള മൃഗങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയമം ലംഘിച്ചാണ് ഋഷി സുനകും കുടുംബവും നായയോടൊപ്പം പാര്‍ക്കില്‍ നടക്കാന്‍ എത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ തയ്യാറായിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദ്യമായിട്ടല്ല ഋഷി സുനക് നിയമം തെറ്റിക്കുന്നത്. കാറിന്‍റെ സീറ്റ് ബെല്‍റ്റ്‌ ധരിക്കാതെ വിഡിയോ ഷൂട്ട്‌ ചെയ്ത സംഭവം വിവാദമായിരുന്നു. തുടര്‍ന്ന്  ഋഷി സുനക് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയില്‍ പോസ്റ്റ്‌ ചെയ്യുന്നതിനായി വിഡിയോ ഷൂട്ട്‌ ചെയ്യുന്നതിനിടയിലാണ് ഋഷി സുനക് സീറ്റ് ബെല്‍റ്റ്‌ അഴിച്ചത്. തന്‍റെ സീറ്റ് ബെല്‍റ്റ്‌ കുറച്ച് സമയത്തേക്ക് മാത്രമാണ് മാറ്റിയതെന്നും തനിക്ക് തെറ്റുപറ്റിയതായി സമ്മതിക്കുന്നുവെന്നും ഋഷി സുനക് പറഞ്ഞിരുന്നു. കൂടാതെ വടക്ക് പടിഞ്ഞാറൻ ലണ്ടനിലെ നോർത്ത് ഹോൾട്ടില്‍ നിന്നും ബ്ലാക് പൂളിലേക്ക് ജെറ്റ് വിമാനത്തില്‍ ഋഷി സുനക് യാത്ര ചെയ്തതും വിവാദമായിരുന്നു.

Contact the author

International Desk

Recent Posts

International

പുടിനെതിരായ അറസ്റ്റ് വാറണ്ടിനെ പരിഹസിച്ച് റഷ്യ

More
More
International

ഞാന്‍ ജയിലില്‍ പോയാലും കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടണം; ജനങ്ങളോട് ഇമ്രാന്‍ ഖാന്‍

More
More
International

ബാങ്ക് തകര്‍ച്ച: ചോദ്യങ്ങള്‍ക്ക് മുന്നില്‍ ബൈഡന്‍റെ വാക്കൌട്ട്

More
More
International

സ്ത്രീകള്‍ക്കും ഇനി അര്‍ധനഗ്നരായി പൊതുനീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങാം; വിവേചനം നീക്കി ബെര്‍ലിന്‍

More
More
International

ഇഫ്താറിന് പണപ്പിരിവ് വേണ്ട, ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്; മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി സൗദി

More
More
International

ലോകത്ത് ലിംഗസമത്വമുണ്ടാകാന്‍ ഇനിയും 300 വര്‍ഷമെങ്കിലും എടുക്കും- അന്റോണിയോ ഗുട്ടെറസ്

More
More