ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണം; സ്വപ്‌നാ സുരേഷിന് വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്‍

തിരുവന്തപുരം: സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷിനും വിജേഷ് പിളളയ്ക്കും വക്കീല്‍ നോട്ടീസയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഒരു കോടി രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്. സ്വപ്‌ന അപകീര്‍ത്തിപരമായ പരാമര്‍ശമാണ് നടത്തിയതെന്നും മാധ്യമങ്ങളിലൂടെ മാപ്പുപറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. 'സ്വപ്‌നയുടെ ആരോപണം വസ്തുതാവിരുദ്ധവും തെറ്റുമാണ്. എനിക്കോ എന്റെ കുടുംബത്തിനോ വിജേഷ് പിളള എന്നയാളെ അറിയില്ല. ആരോപണം പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കും'-എന്നാണ് എംവി ഗോവിന്ദന്‍ തളിപ്പറമ്പിലെ അഭിഭാഷകന്‍ മുഖേന അയച്ച നോട്ടീസില്‍ പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിജേഷ് പിളള എന്നയാള്‍ മുഖേന ഭീഷണിപ്പെടുത്തിയെന്നും ബാംഗ്ലൂര്‍ വിട്ടുപോകാന്‍ പണം വാഗ്ദാനം ചെയ്‌തെന്നുമാണ് സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തിയത്. ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെങ്കില്‍ ആയുസിന് ദോഷം വരുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞതായി വിജേഷ് പിളള പറഞ്ഞെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. വെളിപ്പെടുത്തലിനുപിന്നാലെ സ്വപ്‌നക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് വക്കീല്‍നോട്ടീസയച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 7 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 7 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More