ഗ്രൂപ്പുകളില്‍ ഇനി മുതല്‍ നമ്പര്‍ കാണിക്കില്ല; പുതിയ മാറ്റവുമായി വാട്സ് ആപ്പ്

ഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്സ് അപ്പ് പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്‌. ഇനി മുതല്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാകുന്ന ഉപയോക്താക്കള്‍ക്ക്  മറ്റൊരാളുടെ നമ്പര്‍ കാണാന്‍ സാധിക്കില്ല. ഇതിനുപകരം വ്യക്തികള്‍ നല്‍കുന്ന പേരായിരിക്കും കാണുക. പുതിയ അപ്‌ഡേറ്റിന് ശേഷം ഉപയോക്താക്കൾക്ക് വാട്സാപ് ഗ്രൂപ്പിലെ ഏതെങ്കിലും അജ്ഞാത കോൺടാക്റ്റിൽ നിന്ന് മെസേജ് ലഭിച്ചാല്‍  പേര് കാണാന്‍ സാധിക്കും. ഇതിലൂടെ കോൺടാക്റ്റ് ലിസ്റ്റിൽ നമ്പർ സേവ് ചെയ്യാതെ തന്നെ ഗ്രൂപ്പിലെ അജ്ഞാത കോൺടാക്റ്റ് ആരാണെന്ന് അറിയാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും.

വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം വാട്സാപ്പിൽ വൈകാതെ തന്നെ ഈ ഫീച്ചർ വരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.  വാട്സാപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പായ 2.23.5.12 ൽ ഈ ഫീച്ചർ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഒഎസിന്റെ 23.5.0.73 പതിപ്പിലും ഈ ഫീച്ചറുകൾ ലഭിച്ചേക്കും. പരീക്ഷണങ്ങൾക്ക് ശേഷം അധികം വൈകാതെ തന്നെ പുതിയ ഫീച്ചർ എല്ലാവർക്കും ലഭ്യമായി തുടങ്ങും.  

അതേസമയം, ഉപയോക്താകള്‍ക്ക് നിരന്തരം ശല്യമാകുന്ന സ്പാം കോളുകളിൽ നിന്ന് രക്ഷനേടാനുള്ള പുതിയ ഫീച്ചര്‍ മെറ്റ അടുത്തിടെ  അവതരിപ്പിച്ചിരിന്നു. അറിയാത്ത നമ്പറുകളില്‍ നിന്നും നിരന്തരമായി കോളുകള്‍ വരുന്നവര്‍ക്കായി 'സൈലൻസ് അൺനൗൺ കോളേഴ്സ്' എന്ന ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും. ഈ ഫീച്ചര്‍ ഉപയോഗിച്ച് സേവ് ചെയ്യാത്ത നമ്പറില്‍ നിന്നും വരുന്ന കോളുകള്‍ മ്യൂട്ട് ചെയ്യാന്‍ സാധിക്കും.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More