തൃശ്ശൂർ പൂരത്തിന് കൊടിയേറി; തിരുവമ്പാടിയിലും പാറമേക്കാവിലും ചടങ്ങുകളിൽ 5 പേർ മാത്രം

തൃശ്ശൂർ പൂരത്തിന് കൊടിയേറി. ലോക്ഡൗൺ നിർ​ദ്ദേശങ്ങൾ പാലിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറിയത്. ചടങ്ങുമാത്രമായി ചുരുക്കി 5 പേർ മാത്രമാണ് കൊടിയേറ്റിൽ പങ്കെടുത്തത്.  11 മണിയോടെ പാറമേക്കാവിലും 12 മണിക്ക് തിരുവമ്പാടിയിലും കൊടി ഉയർന്നു. ഇതോടൊപ്പം എട്ട് ​ഘടക ക്ഷേത്രങ്ങളിലെയും കൊടിയേറ്റവും ഉപേക്ഷിച്ചു  ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകളിൽ 5 ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കരുതെന്ന് ജില്ലാ ഭരണകൂടവും പൊലീസും ദേവസ്വം അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ചടങ്ങുകൾ നടക്കുമ്പോൾ പ്രദേശത്ത്  പൊലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ചടങ്ങുകൾ നടക്കുമ്പോൾ ദേശക്കാർ ക്ഷേത്രപരിസർത്ത് എത്തരുതെന്ന് അറിയിച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ചടങ്ങുകൾ മാത്രമാക്കി തൃശ്ശൂർ പൂരം നടത്തുന്നത്. മെയ്-2 നാണ് പൂരം നടക്കേണ്ടിയിരുന്നത്.

തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ചുമതലക്കാരുമായി  മന്ത്രിമാരായ വി എസ് സുനിൽകുമാർ എസി മൊയ്തീൻ എന്നിവർ നടത്തിയ ചർച്ചയിലാണ് പൂരം ഉപേക്ഷിക്കാൻ  തീരുമാനം എടുത്തത്.  കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിലാണ് തൃശൂർ പൂരം  ഈ വർഷം നടത്തേണ്ടെന്ന് തീരുമാനിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More