പരിഷ്കൃത സമൂഹത്തിന് ചേരാത്ത പദപ്രയോഗങ്ങളാണ് സുധാകരന്റെ നാവിൽ നിന്നും വരുന്നത് - മന്ത്രി എം ബി രാജേഷ്‌

പരിഷ്കൃത സമൂഹത്തിന് ചേരാത്ത പദപ്രയോഗങ്ങളാണ് കെ.പി.സി.സി പ്രസിഡൻറ് സുധാകരന്റെ നാവിൽ നിന്ന് വരുന്നതെന്ന് മന്ത്രി എം ബി രാജേഷ്‌. മുഖ്യമന്ത്രിക്കെതിരെ സുധാകരൻ  നടത്തിയ പരാമർശം അത്യന്തം അപലപനീയവും നിന്ദ്യവുമാണ്.  ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ മൗനം തുറന്നുകാട്ടപ്പെടേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ബഹു. മുഖ്യമന്ത്രിക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് കെ സുധാകരൻ ഇന്നു നടത്തിയ പരാമർശം അത്യന്തം അപലപനീയവും നിന്ദ്യവുമാണ്. പരിഷ്കൃത സമൂഹത്തിന് ചേരാത്ത പദപ്രയോഗങ്ങളാണ് സുധാകരന്റെ നാവിൽ നിന്ന് പുറത്തു വന്നിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ തരംതാണ പ്രയോഗങ്ങൾ നടത്തുക എന്നുള്ളത് നിരവധി തവണയായി ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ മൗനം തുറന്നുകാട്ടപ്പെടേണ്ടതാണ്. ഇത്തരം നേതാക്കൾ സ്വന്തം പാർട്ടിക്ക് തന്നെ ബാധ്യതയാണ് എന്ന് തിരിച്ചറിയണം.

സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലെ തർക്കം മൂടി വയ്ക്കാനുള്ള ശ്രമം കൂടിയാണ് ഇതിൽ തെളിയുന്നത്. കോൺഗ്രസ് എം.പിമാർ തന്നെ സുധാകരനെതിരെ ആക്ഷേപം ഉന്നയിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം കൂടിയാണ് സുധാകരന്റേത്. പൊതുപ്രവർത്തകന് യോജിക്കാത്ത ഇത്തരം പദപ്രയോഗങ്ങൾ നടത്തുന്നവരെ തുറന്നു കാട്ടാൻ മാധ്യമങ്ങൾ തയ്യാറാവണം. വ്യക്തിഹത്യയുടെയും അധമ രാഷ്ട്രീയത്തിന്റെയും പ്രതിനിധികളെ തള്ളിക്കളയുക തന്നെ വേണം.

Contact the author

Web Desk

Recent Posts

Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 1 week ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 2 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
National Desk 3 weeks ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More