മമ്മൂക്കയെക്കാള്‍ ചെറുപ്പം, അദ്ദേഹത്തിന്‍റെ അച്ഛനായി രണ്ട് സിനിമയില്‍ അഭിനയിച്ചു - അലന്‍സിയര്‍

കൊച്ചി: ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് അലന്‍സിയര്‍. നാടകത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന അലന്‍സിയര്‍ മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. സാമൂഹിക വിഷയങ്ങളിലും മറ്റും മടികൂടാതെ തന്റെ നിലപാടുകൾ തുറന്നുപറയുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളുകൂടിയാണ് അദ്ദേഹം. പലപ്പോഴും അലൻസിയറുടെ പ്രസ്താവനകൾ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോള്‍ അലന്‍സിയര്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.  

'ഒരു ആക്ടറുടെ മീഡിയം എന്ന് പറയുന്നത് ശരീരമാണ്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് മമ്മൂട്ടി. അദ്ദേഹത്തിന് ശരീരം കാത്തൂസൂക്ഷിക്കാന്‍ അറിയാം. തനിക്ക് മമ്മൂട്ടിയെക്കാള്‍ പ്രായം വളരെ കുറവാണ്. പക്ഷെ അദ്ദേഹത്തിന്‍റെ അച്ഛനായി രണ്ട് സിനിമയില്‍ അഭിനയിച്ചു. അത്രയും പ്രായമുളള ഒരാളായി അഭിനയിക്കണമെങ്കില്‍ അങ്ങനെയുള്ള ഒരു ബോഡിയും തനിക്ക് വേണം. നാടകത്തില്‍ അഭിനയിച്ചിരുന്ന സമയത്ത് ബോഡി കൃത്യമായി  സൂക്ഷിച്ചിരുന്നു. പിന്നീട് പലകാരണങ്ങളാല്‍ തനിക്ക് അതിന് സാധിച്ചില്ല'- എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ അലന്‍സിയര്‍ പറഞ്ഞു.

സിദ്ദാര്‍ഥ്‌ ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയാണ് അലന്‍സിയറുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സ്വാസ്തികയും റോഷന്‍ മാത്യൂവുമാണ് സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇറോട്ടിക് ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Movies

ആദിപുരുഷ് ജൂണ്‍ 16 - ന് തിയേറ്ററിലെത്തും; റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

More
More
Movies

ഫഹദിന്‍റെ 'പാച്ചുവും അത്ഭുത വിളക്കും' ടീസര്‍ എത്തി; മികച്ച പ്രതികരണം

More
More
Movies

പത്താന്‍ ഒ ടി ടിയിലേക്ക്

More
More
Movies

ഷാറൂഖ് ചിത്രം ജവാന്‍റെ റിലീസ് നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്‌

More
More
Web Desk 5 days ago
Movies

സൗബിന്‍റെയും മഞ്ജുവിന്‍റെയും 'വെള്ളരിപട്ടണം' തിയേറ്ററിലേക്ക്

More
More
Web Desk 6 days ago
Movies

വര്‍ഷങ്ങള്‍ക്ക് ശേഷം അത് സാധിച്ചിരിക്കുന്നു; രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സഞ്ജു സാംസണ്‍

More
More