അമ്മയുടെ ഈ അവസ്ഥ കണ്ടുനില്‍ക്കുക അത്ര എളുപ്പമല്ല; വൈകാരിക കുറിപ്പുമായി ശില്‍പ ഷെട്ടി

മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ അമ്മ സുനന്ദ ഷെട്ടി കുറച്ച് ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലാണ്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് സുനന്ദ ഷെട്ടി ചികിത്സയില്‍ കഴിയുന്നത്. ഇപ്പോഴിതാ അമ്മയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് താന്‍ അനുഭവിക്കുന്ന മനോവിഷമത്തെക്കുറിച്ച് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് ശില്‍പ ഷെട്ടി. അമ്മയുടെ ഈ അവസ്ഥ കണ്ടുനില്‍ക്കാന്‍ ഏതൊരു കുട്ടിയെപ്പോലെ തനിക്കും ബുദ്ധിമുട്ടാണെന്ന് താരം സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. എന്നാല്‍ അമ്മയുടെ അസുഖത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ താരം തയ്യാറായിട്ടില്ല.

'അച്ഛനമ്മമാർ സർജറിക്ക് വിധേയമാകുന്നത് കണ്ടുനില്‍ക്കാന്‍ ഏതൊരു മക്കളെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാന്‍ അനുകരിക്കാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അത് അമ്മയുടെ ധൈര്യവും പോരാട്ട വീര്യവുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജീവിതം ഒരു റോളർ കോസ്റ്റര്‍ യാത്രയാണ്‌. കൂടെ നിന്ന എല്ലാവര്‍ക്കും വളരെ നന്ദി. ഡോക്ടർ രാജീവ് ഭാഗവത്, അമ്മയെ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും നന്നായി പരിപാലിച്ചു. ആശുപത്രിയില്‍ അമ്മയെ പരിചരിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. അമ്മയുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണം' - ശില്‍പ ഷെട്ടി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More