വ്യാജ പ്രചാരണം; സച്ചിന്‍ദേവ് എംഎല്‍എക്കെതിരെ പരാതി നല്‍കി കെ കെ രമ

കോഴിക്കോട്: ബാലുശേരി എംഎല്‍എ അഡ്വ.സച്ചിന്‍ദേവിനെതിരെ പരാതി നല്‍കി വടകര എംഎല്‍എ കെ കെ രമ. സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചു എന്നാരോപിച്ച് സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനുമാണ് രമ പരാതി നല്‍കിയത്. തനിക്ക് എന്താണ് പറ്റിയതെന്ന് നേരിട്ട് അന്വേഷിക്കാതെ അപവാദ പ്രചാരണം നടത്തുകയാണെന്നും വിവിധ സ്ഥലങ്ങളിലെ ഫോട്ടോകള്‍ ചേര്‍ത്തുവെച്ച് കളളം പ്രചരിപ്പിക്കുകയാണെന്നും അവര്‍ പരാതിയില്‍ പറയുന്നു. സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പരാതി നല്‍കിയത്. ഇതാദ്യമായാണ് ഒരു എംഎല്‍എ മറ്റൊരു  എംഎല്‍എക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നത്. 

'സച്ചിന് എന്നോട് നേരിട്ട് എന്താണ് സംഭവിച്ചതെന്ന് ചോദിക്കാമായിരുന്നു. പകരം അദ്ദേഹം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. എംഎല്‍എ സ്ഥാനത്തിനിരിക്കുന്ന ഒരാള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ശരിയല്ല. ആദ്യം പ്ലാസ്റ്ററിട്ടു, പത്തുമിനിറ്റിനകം പ്ലാസ്റ്റര്‍ മാറ്റി സ്ലിങ് ഇട്ടു, കൈചൂണ്ടി സംസാരിച്ചു എന്നെല്ലാമാണ് അവരുടെ ആരോപണം. നിയമസഭയിലെ ഡോക്ടറാണ് പരിശോധിച്ചത്. ബിപി കൂടുതലായിരുന്നു. കൈക്ക് നീരുളളതിനാലാണ് ഡോക്ടര്‍ സ്ലിങിട്ടത്. പിന്നീട് ഓര്‍ത്തോ ഡോക്ടറെ കണ്ടു. അദ്ദേഹമാണ് പ്ലാസ്റ്ററിടണമെന്ന് പറഞ്ഞത്. വ്യാജ വാര്‍ത്തയാണോ ആവിഷ്‌കാര സ്വാതന്ത്ര്യം'- കെ കെ രമ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറുടെ ഓഫീസിനുമുന്നിലുണ്ടായ സംഘര്‍ഷത്തിലാണ് കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റത്. വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്നും എച്ച് സലാം എംഎല്‍എ ചവിട്ടിയെന്നും കെ കെ രമ ആരോപിച്ചിരുന്നു. അതിനുപിന്നാലെ രമയ്‌ക്കെതിരെ സിപിഎം അനുകൂല പ്രൊഫൈലുകളില്‍നിന്ന് വ്യാപക സൈബര്‍ ആക്രമണമാണ് ഉണ്ടായത്. സച്ചിന്‍ദേവ് എംഎല്‍എയും കെ കെ രമയെ പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചു

More
More
Web Desk 23 hours ago
Keralam

കുറുക്കന്‍ കോഴിയെ സംരക്ഷിച്ച ചരിത്രമില്ല; ബിഷപ്പ് പാംപ്ലാനിയുടെ പരാമര്‍ശത്തെക്കുറിച്ച് എംബി രാജേഷ്

More
More
Web Desk 1 day ago
Keralam

ബിജെപിയോട് അയിത്തമില്ല; പറഞ്ഞത് സഭയുടെ അഭിപ്രായമല്ല - തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

More
More
Web Desk 1 day ago
Keralam

നിയമസഭയെ കോപ്രായങ്ങള്‍ക്കുളള വേദിയാക്കി മാറ്റരുത്- ഇ പി ജയരാജന്‍

More
More
Web Desk 1 day ago
Keralam

റബ്ബറിന്‍റെ വില കൂട്ടിയാലൊന്നും കേരളത്തില്‍ ജയിക്കില്ല - സിപിഎം

More
More
Web Desk 1 day ago
Keralam

മഅ്ദനിയുടെ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു

More
More