മാര്‍ ജോസഫ് പൗവത്തില്‍ അന്തരിച്ചു

ചങ്ങനാശ്ശേരി: സീറോ മലബാര്‍ സഭയുടെ ബിഷപ്പും ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പൗവത്തില്‍ അന്തരിച്ചു. ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചങ്ങനാശേരി അതിരൂപത ആസ്ഥാനത്ത് വിശ്രമത്തിലായിരുന്ന പിതാവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

1985 നവംബര്‍ 5 മുതല്‍ 2007 വരെ  ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി പ്രവര്‍ത്തിച്ച് അദ്ദേഹം വിരമിക്കുകയായിരുന്നു.  സിബിസിഐ പ്രസിഡന്റ്, കെസിബിസി ചെയര്‍മാന്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്ഥാപക ചെയര്‍മാന്‍, സിബിസിഐ എജ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍, ഏഷ്യന്‍ പോസ്റ്റ് സിനഡല്‍ കമ്മീഷന്‍ അംഗം എന്നിങ്ങനെ നിരവധി സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

1930 - ഓഗസ്റ്റ് 14-ന് പൗവത്തില്‍ ജോസഫ് മേരികുട്ടി ദമ്പതികളുടെ മകനായി ജനിച്ചു. പുളിയാങ്കുന്ന് ഹോളി ഫാമിലി എല്‍പി സ്‌കൂള്‍, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്ബി ഹൈസ്‌കൂള്‍, എസ്ബി കോളജ് എന്നിവിടങ്ങളിലാല്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. പിന്നീട് 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യം സ്വീകരിച്ചു. ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് സഭാപിതാക്കന്മാര്‍ മാര്‍ പവ്വത്തിലിനെ വിശേഷിപ്പിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 17 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 19 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More