ധോണിയുടെ പരിശീലന ചിത്രം പുറത്തുവിട്ട് ചെന്നൈ സൂപ്പര്‍ കിങ്സ്; ഏറ്റെടുത്ത് ആരാധകര്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ഒരുങ്ങുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ചിത്രം പുറത്തുവിട്ട് ചെന്നൈ സൂപ്പര്‍ കിങ്സ്. ധോണിയുടെ ബാറ്റിംഗ് പരിശീലനത്തിന്‍റെ ചിത്രമാണ്‌ ട്വിറ്ററില്‍ പങ്കുവെച്ചത്. കൈകളിൽ പതിവിലും കൂടുതൽ മസിലുകളുമായി ക്രിക്കറ്റ് പരിശീലിക്കുന്ന ധോണിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക് സ്റ്റേഡിയത്തിലാണു പരിശീലിക്കുന്നത്. അടുത്തിടെ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്ന താരത്തിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

ദേശിയ ക്രിക്കറ്റ് ടീമില്‍ നിന്നും വിരമിച്ച ധോണി ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ഐ പി എല്‍ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ധോണിയ്ക്ക് സാധിച്ചിരുന്നില്ല. ഇത് ആരാധകരെ വളരെ നിരാശരാക്കിയിരുന്നു. അതിനാല്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ച്ച വെക്കാനുള്ള പരിശ്രമത്തിലാണ് താരം. 2020 ആഗസ്ത് 15നാണ് വിക്കറ്റ് കീപ്പറും വലംകയ്യൻ ബാറ്ററുമായ ധോണി ദേശിയ ടീമില്‍ നിന്നും വിരമിച്ചത്. നിലവില്‍ ഇപ്പോള്‍ ഐ പി എല്‍ മത്സരങ്ങളില്‍ മാത്രമാണ് ധോണി കളിക്കുന്നത്. കഴിഞ്ഞ 13 സീസണുകളിലായി ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്നത് ധോണിയാണ്. ഈ സീസണ്‍ ധോണിയുടെ അവസാന ടൂര്‍ണമെന്‍റായിരിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. നിലവില്‍ 4 ഐ പി എല്‍ കിരീടമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. അഞ്ചാമത്തെ കിരീടനേട്ടം ലക്‌ഷ്യം വെച്ചാണ് ധോണി പരിശീലനം ആരംഭിച്ചിരിക്കുന്നതെന്നാണ് കായിക പ്രേമികള്‍ അഭിപ്രായപ്പെടുന്നത്.

2021 സീസണിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് അവസാനമായി ജേതാക്കളായത്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയായിരുന്നു ടീം തോൽപ്പിച്ചത്. എന്നാൽ 2022 സീസണിൽ ഒമ്പതാം സ്ഥാനത്തായിരുന്നു ടീമിന്റെ ഇടം. 2020 സീസണിലെ 14 മത്സരങ്ങളിൽ നിന്ന് 200 റൺസാണ് ധോണി നേടിയത്. 2021 സീസണിലെ 16 മത്സരങ്ങളിൽ നിന്ന് 114- ഉം കഴിഞ്ഞ വർഷത്തെ 14 മത്സരങ്ങളിൽ 232 റൺസുമായിരുന്നു ധോണിയ്ക്ക് നേടാന്‍ സാധിച്ചത്.

Contact the author

Sports Desk

Recent Posts

Web Desk 1 day ago
Cricket

കോഹ്ലിയാണ് ഏറ്റവും മികച്ച താരം; പ്രശംസയുമായി മുന്‍ ലങ്കന്‍ താരം

More
More
Sports Desk 2 days ago
Cricket

'കൂടുതല്‍ ശക്തിയോടെ തിരിച്ചുവരും'; പന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് യുവരാജ് സിങ്

More
More
Sports Desk 5 days ago
Cricket

ലോകത്തിലെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് താരം ഗില്‍ ക്രിസ്റ്റ്; രണ്ടാം സ്ഥാനത്ത് സച്ചിന്‍

More
More
Sports Desk 1 week ago
Cricket

ജസ്പ്രീത് ബുംറ 6 മാസത്തിനുള്ളില്‍ കളിക്കളത്തിലേക്ക് തിരികെ എത്തുമെന്ന് റിപ്പോര്‍ട്ട്‌

More
More
Sports Desk 2 weeks ago
Cricket

500 വിക്കറ്റും 5000 റണ്‍സും; കപില്‍ ദേവിന് ശേഷം അപൂര്‍വ്വനേട്ടം കരസ്ഥമാക്കി രവീന്ദ്ര ജഡേജ

More
More
Sports Desk 3 weeks ago
Cricket

രവീന്ദ്ര ജ‍ഡേജയെ വൈസ് ക്യാപ്റ്റനാക്കണം - ഹര്‍ഭജൻ സിങ്

More
More