അട്ടപ്പാടി മധു വധക്കേസ്; അന്തിമ വിധി മാര്‍ച്ച് മുപ്പതിന്

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്തിമ വിധി മാര്‍ച്ച് മുപ്പതിന്. മണ്ണാര്‍ക്കാട് പട്ടികജാതി- പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. മധു കൊല്ലപ്പെട്ട് അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിധി പറയുന്ന ദിവസം പ്രഖ്യാപിക്കാനായി കേസ് ഇന്ന് പരിഗണിക്കുകയായിരുന്നു. മുക്കാലി, ആനമൂളി, കളളമല സ്വദേശികളായ പതിനാറുപേരാണ് കേസിലെ പ്രതികള്‍. 

2018 ഫെബ്രുവരി 22-നാണ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മുവായിരത്തോളം പേജുകളുളള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. വിചാരണ ആരംഭിക്കുമ്പോള്‍ കേസില്‍ 122 സാക്ഷികളാണുണ്ടായിരുന്നത്. പിന്നീട് അഞ്ചുപേരെക്കൂടെ ചേര്‍ത്തതോടെ 127 സാക്ഷികളായി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28-നാണ് മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതിയില്‍ വിചാരണ ആരംഭിച്ചത്. നൂറുസാക്ഷികളെ വിസ്തരിച്ചതില്‍ 76 പേര്‍ പ്രൊസിക്ക്യൂഷന് അനുകൂലമായി മൊഴി നല്‍കി. മധുവിന്റെ ബന്ധുവടക്കം 24 പേര്‍ കൂറുമാറി. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനമിച്ച് ഒഴിവാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ഇടതുപക്ഷം കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തും- സീതാറാം യെച്ചൂരി

More
More
Web Desk 5 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചു

More
More
Web Desk 6 hours ago
Keralam

ബിജെപിയെ സഹായിക്കുമെന്ന് പറഞ്ഞതില്‍ ഖേദമില്ല, പ്രശ്‌നം പറയേണ്ടത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോട്- ജോസഫ് പാംപ്ലാനി

More
More
Web Desk 1 day ago
Keralam

കുറുക്കന്‍ കോഴിയെ സംരക്ഷിച്ച ചരിത്രമില്ല; ബിഷപ്പ് പാംപ്ലാനിയുടെ പരാമര്‍ശത്തെക്കുറിച്ച് എംബി രാജേഷ്

More
More
Web Desk 1 day ago
Keralam

ബിജെപിയോട് അയിത്തമില്ല; പറഞ്ഞത് സഭയുടെ അഭിപ്രായമല്ല - തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

More
More
Web Desk 1 day ago
Keralam

നിയമസഭയെ കോപ്രായങ്ങള്‍ക്കുളള വേദിയാക്കി മാറ്റരുത്- ഇ പി ജയരാജന്‍

More
More