മുഖ്യമന്ത്രിയുടെ മരുമകന്‍ എന്നത് യാഥാര്‍ഥ്യം; വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല - മന്ത്രി മുഹമ്മദ്‌ റിയാസ്

പാലക്കാട്‌: താന്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ ആണെന്ന കാര്യം യാഥാര്‍ഥ്യമാണെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്. ഇത്തരം വിമര്‍ശനങ്ങളെ കാര്യമായി എടുക്കുന്നില്ലെന്നും ആരോപണങ്ങള്‍ വരുമ്പോള്‍ പേടിച്ച് വീട്ടില്‍ ഇരിക്കുന്നവരല്ല ഞങ്ങളെന്നും മന്ത്രി പറഞ്ഞു. പരിഹസിക്കുന്നവര്‍ക്ക് ചായയോ ബിരിയാണിയോ വാങ്ങിക്കൊടുക്കാനാണ് തോന്നാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭ നടത്താതിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒന്നും സംസാരിക്കാറില്ലെന്നും മുഹമ്മദ്‌ റിയാസ് ആരോപിച്ചു.

'എല്‍ ഡി എഫ് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സഭ നല്ല രീതിയിൽ നടക്കണമെന്ന് പ്രതിപക്ഷത്തിന് ഒരു താൽപ്പര്യവുമില്ല. കെകെ രമയ്ക്ക് എതിരായ സൈബർ ആക്രമണത്തിൽ സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ട്. വാച്ച് ആൻഡ് വാർഡുകൾക്ക് ക്രൂരമായ മർദ്ദനമേറ്റ സാഹചര്യമുണ്ട്. ആർഎസ്എസ് ഏജന്റുമാരായി കോൺ​ഗ്രസിലെ ചില നേതാക്കൻമാർ പ്രവർത്തിക്കുന്നുണ്ടോ എന്നത് മതനിരപേക്ഷ കോൺ​ഗ്രസ് പരിശോധിക്കണം. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയത്തെ അങ്ങനെ തന്നെ നേരിടാനുള്ള മാന്യത കാണിക്കണം' - മുഹമ്മദ്‌ റിയാസ് പറഞ്ഞു.

Contact the author

Web Desk

Recent Posts

National 46 minutes ago
Keralam

അരിക്കൊമ്പനെ ഇന്ന് വനത്തില്‍ തുറന്നുവിടരുത്- മദ്രാസ് ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

രഹന ഫാത്തിമക്കെതിരെയുള്ള പോക്സോ കേസ്; തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 1 day ago
Keralam

കോഴിക്കോട് ബീച്ചില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

More
More
Web Desk 1 day ago
Keralam

ഗുസ്തി താരങ്ങളുടെ സമരം വിജയിക്കേണ്ടത് ഓരോ ഇന്ത്യൻ സ്ത്രീയുടെയും ആവശ്യമാണ് - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

More
More
Web Desk 2 days ago
Keralam

കാലവര്‍ഷം തെക്കന്‍ കേരളത്തിലൂടെ നാളെയെത്തും

More
More