വാട്സ് ആപ്പ് ചിത്രത്തില്‍ നിന്നും ഇനി മുതല്‍ ടെസ്റ്റ്‌ കോപ്പി ചെയ്യാം

ഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇനി മുതല്‍ വാട്സ് ആപ്പില്‍ അയക്കുന്ന ചിത്രങ്ങളില്‍ നിന്ന് ടെസ്റ്റ്‌ കോപ്പി ചെയ്യാന്‍ സാധിക്കും. വാട്സ് ആപ്പില്‍ ഷെയര്‍ ചെയ്ത ഫോട്ടോകളിലെ ടെക്‌സ്‌റ്റ് എക്‌സ്‌ട്രാക്‌റ്റുചെയ്യാനുള്ള ഫീച്ചര്‍ പുതിയ ഐ എസ് ഒ ബീറ്റ അപ്‌ഡേറ്റ് പതിപ്പ് 23.5.77 ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഐ ഫോണ്‍ ഉപയോക്താകള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാവുകയെന്നാണ് റിപ്പോര്‍ട്ട്‌. ഐഫോൺ ഗ്യാലറി ആപ്പിലെ ചിത്രങ്ങളിൽ നിന്നും വിഡിയോകളിൽ നിന്നും ടെസ്റ്റ്‌ കോപ്പി ചെയ്യാന്‍ സാധിക്കും. ഐ എസ് ഒ 16ഉപയോഗിച്ച് ഇത് വാട്സ് ആപ്പിലേക്ക് വിപുലീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. 

അടുത്തിടെ, വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാകുന്ന ഉപയോക്താക്കള്‍ക്ക്  മറ്റൊരാളുടെ നമ്പര്‍ കാണാന്‍ സാധിക്കില്ലെന്ന് മെറ്റ അറിയിച്ചിരുന്നു. നമ്പറിന് പകരം വ്യക്തികള്‍ നല്‍കുന്ന പേരായിരിക്കും കാണുക. പുതിയ അപ്‌ഡേറ്റിന് ശേഷം ഉപയോക്താക്കൾക്ക് വാട്സാപ് ഗ്രൂപ്പിലെ ഏതെങ്കിലും അജ്ഞാത കോൺടാക്റ്റിൽ നിന്ന് മെസേജ് ലഭിച്ചാല്‍  പേര് കാണാന്‍ സാധിക്കും. ഇതിലൂടെ കോൺടാക്റ്റ് ലിസ്റ്റിൽ നമ്പർ സേവ് ചെയ്യാതെ തന്നെ ഗ്രൂപ്പിലെ അജ്ഞാത കോൺടാക്റ്റ് ആരാണെന്ന് അറിയാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും. 

അതേസമയം, ഉപയോക്താകള്‍ക്ക് നിരന്തരം ശല്യമാകുന്ന സ്പാം കോളുകളിൽ നിന്ന് രക്ഷനേടാനുള്ള പുതിയ ഫീച്ചര്‍ മെറ്റ അടുത്തിടെ  അവതരിപ്പിച്ചിരിന്നു. അറിയാത്ത നമ്പറുകളില്‍ നിന്നും നിരന്തരമായി കോളുകള്‍ വരുന്നവര്‍ക്കായി 'സൈലൻസ് അൺനൗൺ കോളേഴ്സ്' എന്ന ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും. ഈ ഫീച്ചര്‍ ഉപയോഗിച്ച് സേവ് ചെയ്യാത്ത നമ്പറില്‍ നിന്നും വരുന്ന കോളുകള്‍ മ്യൂട്ട് ചെയ്യാന്‍ സാധിക്കും.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Technology

യു കെ ടെലികോം കമ്പനി 55,000 ജീവനക്കാരെ പിരിച്ചുവിടുന്നു

More
More
Web Desk 1 week ago
Technology

കുടുംബാംഗങ്ങള്‍ അല്ലാത്തവരുമായി പാസ്സ്‌വേര്‍ഡ്‌ പങ്കിടേണ്ട; നിയന്ത്രണം കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്

More
More
Web Desk 1 week ago
Technology

അയച്ച സന്ദേശം എഡിറ്റ്‌ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

More
More
Web Desk 1 week ago
Technology

യൂസര്‍മാരുടെ വിവരങ്ങള്‍ യു എസിന് കൈമാറി; മെറ്റയ്ക്ക് 10,000 കോടിയിലേറെ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

More
More
Web Desk 2 weeks ago
Technology

വാട്സ് ആപ്പില്‍ 'ചാറ്റ് ലോക്ക്' ഓപ്ഷന്‍ എത്തി; സ്വകാര്യ ചാറ്റുകള്‍ ഇനി ലോക്ക് ചെയ്യാം

More
More
Web Desk 2 weeks ago
Technology

നമ്മുടെ പേരിൽ മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടോ? കണ്ടുപിടിക്കാം, റദ്ദാക്കാം

More
More