കോഹ്ലിയാണ് ഏറ്റവും മികച്ച താരം; പ്രശംസയുമായി മുന്‍ ലങ്കന്‍ താരം

ഡല്‍ഹി: ഇന്ത്യന്‍ മുന്‍ നായകന്‍ വീരാട് കോഹ്ലിയെ പ്രശംസിച്ച് മുന്‍ ലങ്കന്‍ താരം ഇസുരു ഉഡാന. കോഹ്ലിയാണ് ഏറ്റവും മികച്ച താരമെന്നും അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ട് കാര്യമില്ലെന്നും ഇസരു ഉഡാന പറഞ്ഞു. എല്ലാവര്‍ക്കും എല്ലാ സമയവും ഒരുപോലെ റണ്‍സ് നേടാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ കോഹ്ലിക്ക് എല്ലായ്പ്പോഴും അത് ഒരുപോലെ തുടരാന്‍ സാധിക്കുന്നുണ്ടെന്നും പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ അദ്ദേഹം പൂര്‍വാധികം ശക്തിയോടെയാണ് തിരിച്ചുവരുന്നതെന്നും ഇസുരു ഉഡാന കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ദീര്‍ഘകാലത്തേക്ക് ആര്‍ക്കും പെഫെക്ട് ആയി തുടരാന്‍ സാധിക്കില്ല. വീരാട് കോഹ്ലിയൊരു ഇതിഹാസമാണ്. അത് നമുക്ക് എല്ലാവര്‍ക്കും അറിയാം. എല്ലാവരും കരിയറിന്‍റെ ഒരു ഘട്ടത്തില്‍ പരാജയം നേരിടും. എന്നാലും കോഹ്ലി ഇപ്പോഴും ഏറ്റവും മികച്ച താരമാണ്. ആര്‍സിബി ഡ്രസിംഗ് റൂമില്‍ വിരാട് കോഹ്ലിയെയും എ ബി ഡിവില്ലിയേഴ്‌സിനേയും കണ്ടുമുട്ടിയത് വലിയ അനുഭവമാണ്. എബിഡി എന്‍റെ ഹീറോയാണ്. അവര്‍ക്കൊപ്പം കളിക്കാനായത് വലിയ അനുഭവമാണ്' - ഇസുരു ഉഡാന പറഞ്ഞു.

Contact the author

Web Desk

Recent Posts

Sports Desk 1 week ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 3 weeks ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 3 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 5 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 5 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 5 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More