ഡല്‍ഹി: അദാനിയെ തൊട്ടാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എത്രമാത്രം വേദനിക്കുമെന്നതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിക്കെതിരായ നീക്കമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അദാനിയെ സഹായിക്കാന്‍ നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും ഇടപെട്ടതിന്റെ വിവരങ്ങള്‍ പാര്‍ലമെന്റില്‍ പറഞ്ഞു എന്നതാണ് രാഹുല്‍ ഗാന്ധി ചെയ്ത തെറ്റെന്നും അദാനി-മോദി ബന്ധം പുറത്തുകൊണ്ടുവന്നതിലുളള അസ്വസ്ഥതയാണ് ഇപ്പോള്‍ പൊലീസിനെ വിട്ട് തീര്‍ക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
'രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ഉത്തരം നല്‍കണം. അതിനുപകരം രാഹുല്‍ ഗാന്ധിയെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമാണ് അവര്‍ ശ്രമിക്കുന്നത്. ജമ്മു പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു രാഹുലിന്റെ പ്രസംഗം. അദ്ദേഹത്തിനെതിരായ നീക്കങ്ങളെല്ലാം കൃത്യമായ അജണ്ടയോടെയാണ്. ബിജെപി എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്? ബിജെപിക്ക് ഒളിച്ചുവയ്ക്കാന്‍ പലതുമുണ്ടാകും. എന്നാല്‍ കോണ്‍ഗ്രസിനെ പേടിപ്പിച്ച് നിര്‍ത്താമെന്ന് കരുതേണ്ട'- കെ സി വേണുഗോപാല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജനുവരി മുപ്പതിന് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് ഡല്‍ഹി പൊലീസ് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടത്. സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാവുന്നുണ്ടെന്ന് തന്നോട് പറഞ്ഞു എന്ന പരാമര്ശത്തിന്മേലാണ് പൊലീസ് വിശദീകരണം തേടിയിരിക്കുന്നത്. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനായി രാഹുല്‍ ഗാന്ധിയോട് വിശദാംശങ്ങള്‍ തേടുകയാണ് എന്നാണ് സ്പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ പറഞ്ഞത്.