ഇടതുപക്ഷം കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തും- സീതാറാം യെച്ചൂരി

കൊച്ചി: ഇടതുപക്ഷം കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതവും ജാതിയും നോക്കാതെ മനുഷ്യരായി ജീവിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്നും മതേതര മൂല്യങ്ങള്‍ക്ക് വിലകല്‍ക്കിപ്പിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ ഇഎംഎസ് പഠനകേന്ദ്രം ഒരുക്കിയ ഇഎംഎസ് സ്മാരക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഏകാധിപതികളാണെങ്കില്‍ ബിജെപി അതിനും അപ്പുറമാണെന്ന് യെച്ചൂരി പറഞ്ഞു. 

കാല്‍നൂറ്റാണ്ട് മുന്‍പേ സംഘപരിവാറിന്റെ ഏകാധിപത്യ ലക്ഷ്യങ്ങളെക്കുറിച്ച് ഇഎംഎസ് ആശങ്കപ്പെട്ട തരത്തിലാണ് ഇന്ന് രാജ്യത്തിന്റെ പോക്കെന്നും ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ രാജ്യത്തിന്റെ വൈവിധ്യത്തെ തകര്‍ത്ത് അതിനെ മതരാഷ്ട്രമാക്കാനുളള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും യെച്ചൂരി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോദിയെ ചോദ്യംചെയ്യുന്നവരെല്ലാം ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുകയാണെന്ന് യെച്ചൂരി കഴിഞ്ഞ ദിവസം ജനകീയ പ്രതിരോധ ജാഥയുടെ സമാപനവേദിയില്‍ പറഞ്ഞിരുന്നു. ചോദ്യംചെയ്യുന്നവരെ ദേശവിരുദ്ധരാക്കുന്നത് ഗുരുതരമായ കാര്യമാണെന്നും ഏറെ കാര്യങ്ങള്‍ ഒളിപ്പിക്കാനുളളതിനാലാണ് മോദി അന്വേഷണത്തെ ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More