മദ്യനയം; കെ സി ആറിന്‍റെ മകള്‍ കവിത ഇ ഡിയ്ക്ക് മുന്‍പില്‍ ഹാജരായി

ഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട് തെലുങ്കാന മുഖ്യമന്ത്രിയുടെ മകളും ബി ആര്‍ എസ് നേതാവുമായ കവിത ഇഡിയ്ക്ക് മുന്‍പില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ തവണ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ഇ ഡി ആവശ്യപ്പെട്ടെങ്കിലും കവിത ഹാജരായിരുന്നില്ല. പകരം ബി.​ആ​ർ.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​മ​ഭാ​ര​ത് ഇ ഡി ഓഫിസില്‍ എത്തി അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ കൈമാറുകയായിരുന്നു. ഇതിനുപിന്നാലെ മാര്‍ച്ച് 20 ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു.

കവിതയ്ക്കൊപ്പം ബി ആര്‍ എസ് നേതാക്കളും അഭിഭാഷക സംഘവുമുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. മദ്യനയ വിവാദത്തില്‍പ്പെട്ട കമ്പനിയായ ഇന്‍ഡോ സ്പിരിറ്റില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തതെന്നാണ് ഇ ഡിയുടെ വിശദീകരണം. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ജയിലില്‍ അടച്ചതിനുപിന്നാലെയാണ് കവിതയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി വിളിപ്പിച്ചിരിക്കുന്നത്. 

മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്നും അതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഡല്‍ഹി ഗവര്‍ണര്‍ ലഫ്. ഗവര്‍ണര്‍ വി കെ സക്‌സേനയാണ്  നിര്‍ദേശിച്ചത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുപ്പക്കാരന്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യ വ്യാപാരി ഒരു കോടി രൂപ നൽകിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മദ്യ നയക്കേസില്‍ മനീഷ് സിസോദിയ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. സംഭവം വിവാദമായതോടെ ഡല്‍ഹി സര്‍ക്കാര്‍ മദ്യനയം പിൻവലിക്കുകയും ചെയ്തു. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More