ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വനിത പോപ്‌ ഗായിക സലീന ഗോമസ്

വാഷിംഗ്‌ടണ്‍: ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വനിതയെന്ന ബഹുമതി സ്വന്തമാക്കി പോപ്‌ ഗായിക സലീന ഗോമസ്. 4000 ദശലക്ഷം ആളുകളാണ് സെലീനയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. പോപ്‌ താരം കൈലി ജെന്നറെ മറികടന്നാണ് സലീന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ഫുട്ബോള്‍ താരങ്ങളായ റൊണാള്‍ഡോയ്ക്കും മെസ്സിക്കും ശേഷം ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്ന മൂന്നാമത്തെ വ്യക്തിയാണ് സലീന ഗോമസ്. റൊണാൾഡോയ്ക്ക് 563 ദശലക്ഷം ഫോളോവേഴ്‌സും മെസ്സിക്ക് 443 ദശലക്ഷം ഫോളോവേഴ്‌സുമാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. 382 ദശലക്ഷം ഫോളോവേഴ്സാണ് കെയ്‌ലി ജെന്നറിനുള്ളത്.

ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വനിതയെന്ന ബഹുമതി സ്വന്തമാക്കിയതിന് പിന്നാലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് താരം രംഗത്തെത്തി. തന്നെ ഫോളോ ചെയ്യുന്ന  4000 ദശലക്ഷം ആളുകളെ ആലിംഗനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ആരാധകര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സെലീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം, അരിയാന ഗ്രാൻഡെ, കിം കർദാഷിയാൻ, ബിയോൺസ്, ക്ലോവി കർദാഷിയാൻ എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റു വനിതകള്‍. അഭിനയം, സംഗീതം, ചലച്ചിത്ര നിർമാണം എന്നിങ്ങനെ വിവിധ മേഖലകളിൽ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച താരം സാമൂഹിക മാധ്യമങ്ങളില്‍ വളരെ സജീവമാണ്. സെലീന ഗോമസ് പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. 

Contact the author

International Desk

Recent Posts

International

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ അനുശോചനം അറിയിച്ച് മാര്‍പാപ്പ

More
More
International

അക്രമണത്തെക്കുറിച്ചുള്ള എഴുത്ത് അത്ര എളുപ്പമാവില്ല - സല്‍മാന്‍ റുഷ്ദി

More
More
International

യുഎസിലെ ചില ജില്ലകളിലെ പ്രൈമറി സ്കൂളുകള്‍ ബൈബിൾ നിരോധിച്ചു

More
More
International

പ്രതിപക്ഷ നേതാവ് അറസ്റ്റില്‍; സെനഗലില്‍ പ്രതിഷേധം ആളിക്കത്തുന്നു

More
More
International

വേദിയില്‍ തട്ടിവീണ് ബൈഡന്‍; വീഡിയോ വൈറല്‍

More
More
Web Desk 5 days ago
International

ലോകത്തെ അതിസമ്പന്നമാരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്

More
More