ധോണിയ്ക്ക് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ കളിക്കാനാവും - ഷെയിന്‍ വാട്സണ്‍

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്ന്  മുന്‍ ചെന്നൈ താരം കൂടിയായ ഷെയിന്‍ വാട്സണ്‍. ധോണി ഇപ്പോഴും മികച്ച രീതിയില്‍ കളിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ ക്യാപ്റ്റന്‍സിയും മികച്ചതാണെന്നും ഷെയിന്‍ വാട്സണ്‍ പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധോണിയുടെ അവസാന മത്സരമാകും ഇത്തവണത്തെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് വഴവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷെയിന്‍ വാട്സന്‍റെ വാക്കുകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് വളരെ പ്രതീക്ഷയാണ് നല്‍കുന്നത്.

ഇത് ധോണിയുടെ അവസാനത്തെ ഐ പി എല്‍ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ കണ്ടിരുന്നു. എന്നാല്‍ എനിക്ക് അങ്ങനെ തോന്നുന്നില്ല. അദ്ദേഹത്തിന്‍റെ പ്രായമൊന്നും താരത്തിന്‍റെ കളിയെ ബാധിച്ചിട്ടില്ല. എന്‍റെ കണക്കുകൂട്ടല്‍ അനുസരിച്ച് ധോണിയ്ക്ക് ഇനിയും മൂന്ന് നാല് വര്‍ഷങ്ങള്‍ കൂടെ കളിക്കാന്‍ സാധിക്കും. അദ്ദേഹം ഇപ്പോഴും ഫിറ്റാണ്. മികച്ച രീതിയിൽ ബാറ്റിങ്ങും വിക്കറ്റ് കീപ്പിഗും ചെയ്യുന്നു. കൂടാതെ ധോണിയുടെ ക്യാപ്റ്റന്‍സിയും മനോഹരമാണ് - ഷെയിന്‍ വാട്സണ്‍ പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ഒരുങ്ങുന്ന എം എസ് ധോണിയുടെ പരിശീലന ചിത്രം ചെന്നൈ സൂപ്പര്‍ കിങ്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ധോണിയുടെ ബാറ്റിംഗ് പരിശീലനത്തിന്‍റെ ചിത്രമാണ്‌ ട്വിറ്ററില്‍ പങ്കുവെച്ചത്. കൈകളിൽ പതിവിലും കൂടുതൽ മസിലുകളുമായി ക്രിക്കറ്റ് പരിശീലിക്കുന്ന ധോണിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക് സ്റ്റേഡിയത്തിലാണു പരിശീലിക്കുന്നത്. 

ദേശിയ ക്രിക്കറ്റ് ടീമില്‍ നിന്നും വിരമിച്ച ധോണി ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ഐ പി എല്‍ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ധോണിയ്ക്ക് സാധിച്ചിരുന്നില്ല. ഇത് ആരാധകരെ വളരെ നിരാശരാക്കിയിരുന്നു. അതിനാല്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ച്ച വെക്കാനുള്ള പരിശ്രമത്തിലാണ് താരം. 2020 ആഗസ്ത് 15നാണ് വിക്കറ്റ് കീപ്പറും വലംകയ്യൻ ബാറ്ററുമായ ധോണി ദേശിയ ടീമില്‍ നിന്നും വിരമിച്ചത്. നിലവില്‍ ഇപ്പോള്‍ ഐ പി എല്‍ മത്സരങ്ങളില്‍ മാത്രമാണ് ധോണി കളിക്കുന്നത്. കഴിഞ്ഞ 13 സീസണുകളിലായി ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്നത് ധോണിയാണ്. 

Contact the author

Sports Desk

Recent Posts

Sports Desk 3 weeks ago
Cricket

ധോണിയെ ഇങ്ങനെ കാണുമ്പോള്‍ എന്‍റെ ഹൃദയം തകരുന്നു - ഇര്‍ഫാന്‍ പത്താന്‍

More
More
Web Desk 1 month ago
Cricket

കുറഞ്ഞ ഓവര്‍ നിരക്ക്; കോഹ്ലിക്ക് വീണ്ടും പിഴ

More
More
Web Desk 1 month ago
Cricket

ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ കഴിഞ്ഞു; ഏകദിന ലോകകപ്പ്‌ കളിക്കാനാകുമെന്ന് പ്രതീക്ഷ

More
More
Sports Desk 1 month ago
Cricket

കുറഞ്ഞ ഓവര്‍ നിരക്ക്; ഹാര്‍ദിക് പാണ്ഡ്യക്ക് 12 ലക്ഷം രൂപ പിഴ

More
More
Sports 2 months ago
Cricket

ഐ പി എല്ലില്‍ പാക് കളിക്കാരെ പങ്കെടുപ്പിക്കാത്തതിനെതിരെ ഇമ്രാന്‍ ഖാന്‍

More
More
Sports Desk 2 months ago
Cricket

ധോണിയുടെ സൂപ്പര്‍ സിക്സ് ആഘോഷമാക്കി ആരാധകര്‍; വിഡിയോ വൈറല്‍

More
More