ഇന്ത്യ നമ്മുടെ കയ്യില്‍ നിന്നും പോയി, നനഞ്ഞ ചന്ദ്രിക സോപ്പ് പോലെ; വെള്ളരിപ്പട്ടണം ട്രെയിലര്‍

കൊച്ചി: മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യറും സൌബിന്‍ ഷാഹിറും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വെള്ളരിപട്ടണം' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ആക്ഷേപഹാസ്യ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  ഈ മാസം 24- ലാണ് സിനിമ പ്രദര്‍ശനം ആരംഭിക്കുക. നവാഗതനായ മഹേഷ്‌ വെട്ടിയാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. സലിം കുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്‌, മാല പാര്‍വതി, വീണ നായര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങള്‍. 

ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബപശ്ചാത്തലത്തിലാണ് വെള്ളരി പട്ടണം ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമിക്കുന്നത് ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ്. മഞ്ജുവാര്യര്‍ കെ.പി. സുനന്ദയായാണ് ചിത്രത്തിൽ എത്തുന്നത്. സഹോദരനായ കെ.പി. സുരേഷ് ആയിട്ടാണ് സൗബിന്‍ ഷാഹിര്‍ ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ട്രയിലറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Entertainment Desk

Recent Posts

Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 2 days ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 3 days ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 5 days ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More