കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് 153-ാം വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തത്. സിപിഎം കൗണ്‍സിലറുടെ പരാതിയിലാണ് നടപടി. കൊച്ചി കോര്‍പ്പറേഷനില്‍ പ്രതിഷേധത്തിനുമുന്നോടിയായുളള പ്രസംഗത്തിനിടെ മുഖ്യമന്ത്രിയെ 'ചെറ്റ' എന്ന് വിളിച്ചാണ് കെ സുധാകരന് അധിക്ഷേപിച്ചത്. ഇങ്ങനെ ഒരു ചെറ്റ മുഖ്യമന്ത്രി ലോകത്ത് എവിടെയെങ്കിലുമുണ്ടോ എന്നാണ് സുധാകരന് ചോദിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'പിണറായി വിജയന് നാണവും മാനവും ഉളുപ്പുമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയെ ചങ്ങലക്കിടാന്‍ കഴിഞ്ഞില്ലെങ്കില്‍ സിപിഎം പിരിച്ചുവിടണം, എത്രയെത്ര അഴിമതി ആരോപണങ്ങള്‍ വന്നു. ഒന്നിനെക്കുറിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചോ? തുക്കട പൊലീസിനെ കാണിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ നോക്കണ്ട. നീതി ലഭ്യമാക്കിയില്ലെങ്കില്‍ പൊലീസാണെന്ന് നോക്കില്ല. കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികളാണ്. പൊലീസിനെ ഓടിച്ചിട്ട് തല്ലാന്‍ കെല്‍പ്പുളളവരാണ് കോണ്‍ഗ്രസുകാര്‍'-എന്നെല്ലാമാണ് കെ സുധാകരന് പ്രസംഗത്തില്‍ പറഞ്ഞത്.