പശ്ചിമ ബം​ഗാളിൽ ആരോ​ഗ്യവകുപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥൻ മരിച്ചു;

കൊവിഡ് ബാധിച്ച് പശ്ചിമ ബം​ഗാളിൽ ആരോ​ഗ്യവകുപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥൻ മരിച്ചു. പശ്ചിമബം​ഗാൾ ആരോ​ഗ്യ വകുപ്പ് അസിന്റന്റ് ഡയറക്ടർ ഡോക്ടർ ബിപ്ലവ് കാന്തി ദാസ് ​ഗുപ്തയാണ് മരിച്ചത്. കൊൽക്കത്തയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയഴ്ച രാവിലെയാണ് മരിച്ചത്. കൊവിഡ് രോ​ഗ ബാധയെ തുടർന്ന് ഇയാളുടെ ഭാ​ര്യയും ചികിത്സയിലാണ്. ആരോ​ഗ്യ പ്രവർത്തകർ തന്നെ കോവിഡ് ബാധിച്ച് മരിക്കുന്നത് സർക്കാറിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

കൊവിഡ് ബാധിച്ച് ബം​ഗാളിൽ 18 പേരാണ് മരിച്ചത്. 24 മണിക്കൂറിനിടെ 40 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോ​ഗബാധിതരുടെ 611 ആയി. 105 പേരാണ് രോ​ഗ മുക്തരായത്. കൊൽക്കത്ത ന​ഗരം, ഹൗറ നോർത്ത് 24 പർ​ഗാനാസ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോ​ഗികളുള്ളത് കൊൽക്കത്ത് ന​ഗരത്തിൽ മാത്രം 184 പേർക്കാണ് രോ​ഗം സ്ഥരീകരിച്ചത്. ഇതിനിടെ ലോക്ഡൗൺ നീട്ടണമെന്ന് പശ്ചിമബം​ഗാൾ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More