നികൃഷ്ട ജീവി, കുലംകുത്തി, പരനാറി എന്നൊക്കെ വിളിച്ചത് മുഖ്യമന്ത്രിയാണ്- കെ സുധാകരന്‍

തിരുവനന്തപുരം: കൊച്ചി കോര്‍പ്പറേഷനുമുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗത്തില്‍ തനിക്കെതിരെ പൊലീസ് കലാപശ്രമത്തിന് കേസെടുത്തത് അല്‍പ്പത്തരമായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേസെടുത്ത് വിരട്ടി മൂലയ്ക്കിരുത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണെന്നും സമാനരീതിയില്‍ കേസെടുത്തിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ എത്ര കേസുകള്‍ എടുക്കേണ്ടിവരുമായിരുന്നെന്നും കെ സുധാകരന്‍ പറഞ്ഞു. നികൃഷ്ടജീവി, കുലംകുത്തി, പരനാറി, എടാ ഗോപാലകൃഷ്ണാ, കീടം, നാറി, ചെറ്റ, ചെറ്റത്തരം തുടങ്ങി മലയാള ഭാഷയ്ക്ക് പുതിയ ഭാഷാസമ്പത്ത് സംഭാവന ചെയ്തയാളാണ് മുഖ്യമന്ത്രിയെന്നും താന്‍ ആ സംഭാവനകളില്‍ ഒരെണ്ണമെടുത്ത് അദ്ദേഹത്തെ വിശേഷിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ജനദ്രോഹ ഭരണത്തെയും ഭരണപരാജയത്തെയും പിടിപ്പുകേടിനെയും വിമര്‍ശിക്കുന്നത് എങ്ങനെയാണ് കലാപ ശ്രമമാവുകയെന്നും അദ്ദേഹം ചോദിച്ചു. 'ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടതിന്റെ പേരില്‍ കേസും കോടതിയും ഒരുപാട് കണ്ടും അതിനെ ധൈര്യത്തോടെ നേരിട്ടും തന്നെയാണ് ഇതുവരെ എത്തിയത്. പൊലീസ് കേസിന്റെ പേരിലോ ആരെയങ്കിലും പേടിച്ചോ പിന്‍മാറിയ ചരിത്രം എന്റെ രാഷ്ട്രീയ ജീവിതത്തിലില്ല. ഇനിയത് ഉണ്ടാവുകയുമില്ല'- കെ സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊതുപ്രവര്‍ത്തകന്റെ അന്തസിന് ചേരാത്തവിധം പ്രതിയോഗികളെ വ്യക്തിഹത്യ ചെയ്യുന്ന പ്രയോഗങ്ങളിലൂടെ കേരളാ രാഷ്ട്രീയത്തെ മലീമസമാക്കിയ വ്യക്തിയാണ് പിണറായി വിജയനെന്നും മാന്യതയുടെ കുപ്പായമണിഞ്ഞ് പുതിയ വിജയനാകാന്‍ എത്ര ശ്രമിച്ചാലും പഴയ വിജയന്റെ ഭൂതകാലം കൊഞ്ഞനംകുത്തിക്കൊണ്ടിരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More