പഠാൻ ഒടിടി റിലീസ് പ്രഖ്യാപിച്ചു

മുംബൈ: ഷാറൂഖ് ഖാന്‍- ദീപികാ പദുക്കോണ്‍ ചിത്രം പഠാന്‍ ഒടിടിയിലേക്ക്. മാര്‍ച്ച് 22-നാണ് പഠാന്‍ ഒടിടിയില്‍ റിലീസിനെത്തുന്നത്. ആമസോണ്‍ പ്രൈമിലൂടെയാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്. തിയറ്റര്‍ റിലീസില്‍ നീക്കംചെയ്ത നിരവധി സീനുകള്‍ ഒടിടി റിലീസിനുണ്ടാകുമെന്ന് പഠാന്റെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സൂചന നല്‍കിയിരുന്നു. പഠാന്റെ കുടുംബത്തെക്കുറിച്ചും അദ്ദേഹം എങ്ങനെ റോ ഏജന്റായി എന്നതിനെക്കുറിച്ചുമെല്ലാം ഒടിടി പതിപ്പില്‍ പറയുമെന്നാണ് സൂചന. ജനുവരി 25-ന് തിയറ്ററുകളിലെത്തിയ പഠാന്‍ ആയിരം കോടി ക്ലബിലെത്തിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ചിത്രത്തിന്‍റെ വരവ്. ബേഷരം രംഗ് എന്ന ഗാനരംഗത്തില്‍  ദീപികാ പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചത് മതവര്‍ഗ്ഗീയ ശക്തികളെ ചൊടിപ്പിച്ചു. പിന്നാലെ ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ വിവാദങ്ങളെയും അതിജീവിച്ച് ബോക്സ്ഓഫീസില്‍ വമ്പന്‍ വിജയമാണ് പഠാന്‍ നേടിയത്. ഏറ്റവുമധികം വരുമാനം നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ പഠാന്‍. പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത കെജിഎഫ്-ചാപ്റ്റർ 2, രാജമൗലി സംവിധാനം ചെയ്‌ത ആർആർആർ, ബാഹുബലി 2-ദ് കൺക്ലൂഷൻ, ആമീർ ഖാൻ ചിത്രം ദം​ഗൽ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More