സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റം; ബില്ല് പാസാക്കി ഉഗാണ്ട

കംപാല: സ്വവര്‍ഗാനുരാഗികളായോ ലൈംഗീക ന്യൂനപക്ഷങ്ങളോ ആയി ജീവിക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യമായി പരിഗണിക്കുമെന്ന് ഉഗാണ്ട പാര്‍ലമെന്‍റ്. ഇത്തരത്തില്‍ ജീവിക്കുന്നവര്‍ക്ക് ജീവിതാവസാനംവരെ തടവ്‌ ശിക്ഷ ലഭിക്കുമെന്നും സ്വവര്‍ഗാനുരാഗികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അക്കാര്യം അധികൃതരെ അറിയിക്കണമെന്നും പാര്‍ലമെന്‍റ് കഴിഞ്ഞ ദിവസം പാസാക്കിയ ബില്ലില്‍ പറയുന്നു. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. ഉഗാണ്ട അടക്കം 30 രാജ്യങ്ങളില്‍ സ്വവര്‍ഗ ലൈംഗീകത നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റകൃത്യമായി പരിഗണിക്കുന്ന ബില്ല് പാസാക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എല്‍ ജി ബി ടി ക്യൂ വിഭാഗത്തിന്‍റെ അവകാശസംരക്ഷണത്തിന്‍റെ ഭാഗമായി സാമ്പത്തിക സഹായം നല്‍കുന്നതും അവരെ അനുകൂലിക്കുന്ന പരിപാടികള്‍ ടി വിയില്‍ സംപ്രേക്ഷണം ചെയ്യുന്നതും ക്രിമിനല്‍ കുറ്റമായി പരിഗണിക്കുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നു. കുട്ടികളെ സ്വവര്‍ഗരതിക്ക് ഉപയോഗിക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്നും ബില്ലില്‍ പറയുന്നു. മാര്‍ച്ച് മാസം ആദ്യം പാര്‍ലമെന്‍റിന്‍റെ മേശപ്പുറത്തുവെച്ച ബില്ലിന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അംഗീകാരം ലഭിച്ചത്. പ്രസിഡന്‍റ് ഒപ്പുവെക്കുന്നതോട് കൂടി ബില്ല് പാസാകും. പാര്‍ലമെന്‍റിന്‍റെ നീക്കത്തിനെതിരെ ഉഗാണ്ടയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. 

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More