ചാറ്റ് ജിപിടിയെ വെട്ടാന്‍ 'ബാര്‍ഡു'മായി ഗൂഗിള്‍

ഏറ്റവും മികച്ച എഐ സാങ്കേതിക വിദ്യ അവതരിപ്പിക്കാനുള്ള മത്സരത്തിലാണ് സാങ്കേതിക രംഗം. ഓപ്പണ്‍ എഐ അവതരിപ്പിച്ച ചാറ്റ് ജിപിടി സേവനം ഉണ്ടാക്കിയ തരംഗം ചെറുതല്ല. ഗൂഗിളും മൈക്രോസോഫ്റ്റുമടക്കം നിരവധി കമ്പനികള്‍ നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ് ബോട്ടുകളുടെ പണിപ്പുരയിലാണ്. ഇപ്പോഴിതാ ചാറ്റ് ജിപിടിയെ വെല്ലുന്ന പ്രകടനം അവകാശപ്പെട്ട് 'ബാര്‍ഡ്' എന്ന പേരില്‍ പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. യുഎസിലെയും യുകെയിലെയും ഉപയോക്താക്കൾക്കാണ് ഇപ്പോള്‍ ബാര്‍ഡ് ലഭ്യമാവുക.

'ഉല്‍പ്പാദനക്ഷമത കൂട്ടുക, ആശയങ്ങൾ ത്വരിതപ്പെടുത്തുക, ജിജ്ഞാസ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ബാര്‍ഡ് നിങ്ങളിലേക്കെത്തുകയാണ്. ഇതും ഒരു ചരിത്രമാകും' എന്ന് ബാര്‍ഡിന്‍റെ ഔദ്യോഗിക ലോഞ്ചിനു മുന്നോടിയായി ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് സിസി ഹ്സിയാവോ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്റര്‍നെറ്റ് സെര്‍ച്ച് രംഗത്ത് ചാറ്റ് ജിപിടി സൃഷ്ടിക്കാനിടയുള്ള വെല്ലുവിളി എത്രയും വേഗം അതിജീവിക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യം. മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ഓപ്പണ്‍ എഐ-യാണ് ചാറ്റ് ജിപിടിക്ക് പിന്നിലെന്നതും ഗൂഗിളിന്‍റെ ഉറക്കം കെടുത്തുന്നുണ്ട്. എഐ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ഗൂഗിള്‍.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Technology

യു കെ ടെലികോം കമ്പനി 55,000 ജീവനക്കാരെ പിരിച്ചുവിടുന്നു

More
More
Web Desk 1 week ago
Technology

കുടുംബാംഗങ്ങള്‍ അല്ലാത്തവരുമായി പാസ്സ്‌വേര്‍ഡ്‌ പങ്കിടേണ്ട; നിയന്ത്രണം കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്

More
More
Web Desk 1 week ago
Technology

അയച്ച സന്ദേശം എഡിറ്റ്‌ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

More
More
Web Desk 1 week ago
Technology

യൂസര്‍മാരുടെ വിവരങ്ങള്‍ യു എസിന് കൈമാറി; മെറ്റയ്ക്ക് 10,000 കോടിയിലേറെ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

More
More
Web Desk 2 weeks ago
Technology

വാട്സ് ആപ്പില്‍ 'ചാറ്റ് ലോക്ക്' ഓപ്ഷന്‍ എത്തി; സ്വകാര്യ ചാറ്റുകള്‍ ഇനി ലോക്ക് ചെയ്യാം

More
More
Web Desk 2 weeks ago
Technology

നമ്മുടെ പേരിൽ മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടോ? കണ്ടുപിടിക്കാം, റദ്ദാക്കാം

More
More