തിയേറ്ററില്‍ ഇല്ലാത്ത രംഗങ്ങളുമായി 'പത്താന്‍' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

മുംബൈ: ഷാറൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച പത്താന്‍ ഒ ടി ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചതിനേക്കാളും 3 മിനിറ്റ് അധികം ഒ ടി ടി പതിപ്പിലുണ്ട്. രണ്ട് മണിക്കൂർ 26 മിനിറ്റോളമായിരുന്നു തിയേറ്ററിലെ ദൈർഘ്യം. നാല് ഭാഗങ്ങളാണ് ഇത്തവണ അധികമായി ഉള്ളത്. തിയേറ്റര്‍ റിലീസില്‍ നീക്കംചെയ്ത നിരവധി സീനുകള്‍ ഒടിടി റിലീസിനുണ്ടാകുമെന്ന് പത്താന്‍റെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സൂചന നല്‍കിയിരുന്നു.

ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയത്. തിയറ്ററുകളില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം ഒടിടിയില്‍ എത്തിയപ്പോഴും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രമാണ് പത്താന്‍. സിനിമയ്ക്കെതിരെ ബഹിഷ്കരണ ക്യാമ്പെയിനുണ്ടായിരുന്നിട്ടും മികച്ച പ്രേക്ഷക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്. ഏകദേശം 250 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. ജനുവരി 25- നാണ് ചിത്രം തിയേറ്ററിലെത്തിയത്. നാലുവര്‍ഷത്തിനുശേഷം ഷാറൂഖ് ഖാന്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് പത്താന്‍. ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Contact the author

Entertainment Desk

Recent Posts

Web Desk 2 days ago
Movies

'ലൂസിഫറി'ന് ശേഷം 'വേതാളം' റീമേക്കുമായി ചിരഞ്ജീവി

More
More
Web Desk 2 days ago
Movies

മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

More
More
Web Desk 3 days ago
Movies

പൊന്നിയിന്‍ സെല്‍വന്‍ 2 ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Web Desk 4 days ago
Movies

പൊന്നിയിന്‍ സെല്‍വനില്‍ ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി - വിജയ്‌ യേശുദാസ്

More
More
Web Desk 4 days ago
Movies

രജിഷ വിജയന്‍- പ്രിയ വാര്യര്‍ ചിത്രം 'കൊള്ള' ട്രെയിലര്‍ പുറത്ത്

More
More
Movies

ലാല്‍ സിംഗ് ചദ്ദയുടെ പരാജയമല്ല, സിനിമയില്‍നിന്ന് മാറിനില്‍ക്കാനുളള കാരണം മറ്റൊന്നാണ്- ആമിര്‍ ഖാന്‍

More
More