രജനികാന്തിന്‍റെ 'ജയിലര്‍' സിനിമയുടെ ഷൂട്ടിംഗ് ഇനി കേരളത്തില്‍

കൊച്ചി: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്‌ നായക വേഷത്തിലെത്തുന്ന 'ജയിലര്‍' സിനിമയുടെ ഷൂട്ടിംഗ് ഇനി കേരളത്തിലെന്ന് റിപ്പോര്‍ട്ട്‌. കഴിഞ്ഞ ദിവസം രജനികാന്ത് കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴുള്ള വീഡിയോകളും ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജയിലര്‍ സിനിമയുടെ ഷൂട്ടിംഗ് കേരളത്തിലാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.  ചാലക്കുടിയിലാണ് നടൻ നിലവിൽ ഉള്ളതെന്നാണ് വിവരം. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയിലറിൽ മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

'മുത്തുവേൽ പാണ്ഡ്യൻ' എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. നെൽസൺ ദിലീപ് കുമാർ ആണ് സംവിധാനം. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. 'പടയപ്പ' എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഏപ്രിലിൽ ചിത്രം പൂർത്തിയാകുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Movies

'ലൂസിഫറി'ന് ശേഷം 'വേതാളം' റീമേക്കുമായി ചിരഞ്ജീവി

More
More
Web Desk 2 days ago
Movies

മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

More
More
Web Desk 3 days ago
Movies

പൊന്നിയിന്‍ സെല്‍വന്‍ 2 ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Web Desk 4 days ago
Movies

പൊന്നിയിന്‍ സെല്‍വനില്‍ ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി - വിജയ്‌ യേശുദാസ്

More
More
Web Desk 4 days ago
Movies

രജിഷ വിജയന്‍- പ്രിയ വാര്യര്‍ ചിത്രം 'കൊള്ള' ട്രെയിലര്‍ പുറത്ത്

More
More
Movies

ലാല്‍ സിംഗ് ചദ്ദയുടെ പരാജയമല്ല, സിനിമയില്‍നിന്ന് മാറിനില്‍ക്കാനുളള കാരണം മറ്റൊന്നാണ്- ആമിര്‍ ഖാന്‍

More
More