സംസ്കാരം തടഞ്ഞാൽ കനത്ത ശിക്ഷ നൽകുന്ന ഓർഡിനൻസുമായി തമിഴ്നാട്

 കൊവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കാരം തടഞ്ഞാൽ കനത്ത ശിക്ഷ നൽകുന്ന ഓർഡിനൻസുമായി തമിഴ്നാട്. സംസ്കാരം തട‍ഞ്ഞാൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ഓർഡിനൻസിന് തമിഴ്നാട് മന്ത്രിസഭ അം​ഗീകാരം നൽകി.  ഓർഡിനൻസിൽ ​ഗവർണർ ഒപ്പിട്ടു. വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.

കൊവിഡ് ബാധിതനെ ചികിത്സിക്കുന്നതിനിടെ മരിച്ച ഡോക്ടറുടെ സംസ്കാരം ചെന്നൈയിൽ നാട്ടുകാർ തടഞ്ഞിരുന്നു. മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് നാട്ടുകാർ അടിച്ചു തകർക്കുകയും ബന്ധുക്കളെ മർദ്ദിക്കുകയും ചെയ്തു. സംഭവം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ആരോ​ഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിന് കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കിയത്.  തൊട്ടു പിന്നാലെയാണ് കർശന നടപടികളുള്ള ഓർഡിനൻസ് തമിഴ്നാടു സർക്കാറും കൊണ്ടുവന്നത്. സംസ്കാരം തടയുന്നവരെ ​ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി കരുതൽ തടങ്കലിൽ വെക്കാൻ പൊലീസിനോട് നിർദ്ദേശം നൽകിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More