കൊച്ചി: കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവര്‍ണറുടെ നടപടിക്കെതിരെ നടപടിക്ക് വിധേയരായ സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ചട്ടവിരുദ്ധമായ ചാന്‍സലറുടെ നടപടി റദ്ദ് ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
ചാന്‍സലര്‍ക്ക് പ്രീതി നഷ്ടപ്പെട്ടാല്‍ അംഗങ്ങളെ പിന്‍വലിക്കാമെന്ന ന്യായം പറഞ്ഞാണ് ഗവര്‍ണര്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവര്‍ണര്‍ ഉത്തരവിട്ടത്. പുതിയ വൈസ് ചാന്‍സര്‍ കണ്ടെത്താന്‍ സെര്‍ച്ച് രൂപീകരിച്ചില്ല എന്ന കാരണം പറഞ്ഞാണ് ഗവര്‍ണര്‍ അംഗങ്ങളെ പുറത്താക്കിയത്.