അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

തിരുവനന്തപുരം: പൊതുവാഹനങ്ങള്‍ അമിത വേഗത്തില്‍ ഓടുമ്പോള്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും. വേഗപരിധി കഴിഞ്ഞും ഡ്രൈവര്‍മാര്‍ അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ യാത്രാക്കാര്‍ക്ക് ഇടപെടാന്‍ കഴിയും. നേരത്തെ ഈ അപായ സൂചന ഡ്രൈവര്‍മാര്‍ക്ക് മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഡ്രൈവര്‍മാര്‍ പലപ്പോഴും ഇത് അവഗണിച്ച് വാഹനമോടിക്കാന്‍ സാധ്യതയുള്ളതിനാലാണ് യാത്രക്കാര്‍ക്ക് കൂടി അപായ സൂചന ലഭിക്കും വിധം ജി പി എസ് സംവിധാനം പരിഷ്കരിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്. 

പുതിയ ജി പി എസ് നിബന്ധന പ്രകാരം അമിത വേഗത സംബന്ധിച്ച സന്ദേശം യാത്രാക്കാര്‍ക്ക് നല്കാന്‍ പാതയെ സംബന്ധിച്ച വിവരങ്ങള്‍ നിരീക്ഷിക്കും. വടക്കാഞ്ചേരി ഉള്‍പ്പെടെയുള്ള  അപകടങ്ങളിലും ഡ്രൈവര്‍ അപായ സൂചന അവഗണിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്. വടക്കാഞ്ചേരിയില്‍ ഈ അപായ സൂചന അവഗണിച്ചത് മൂലം ഒമ്പത് പേരുടെ ജീവനാണ് പൊലിഞ്ഞത്. സംസ്ഥാനത്ത് എല്ലാ പോതുവാഹനങ്ങളിലും ജി പി എസ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒട്ടോറിക്ഷകള്‍ക്ക് മാത്രമാണ് ഇതില്‍ ഇളവുള്ളത്. 

ജി പി എസ് കമ്പനികള്‍ കാണിക്കുന്ന അനാസ്ഥക്കെതിരെയും നടപടി കൈക്കൊള്ളും. പല കമ്പനികളും വിപണനാനന്തര സേവനം നല്‍കുന്നില്ല എന്ന് വാഹനമുടമകള്‍ വ്യാപകമായി പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പെരുമാറുന്ന കമ്പനികളെ നിയന്ത്രിക്കാന്‍ അമ്പത് ലക്ഷം രൂപ സുരക്ഷാ നിക്ഷേപമായി ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

Contact the author

Web desk

Recent Posts

Web Desk 23 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More