രാഹുല്‍ ഗാന്ധിയെ ബിജെപി എത്രത്തോളം ഭയക്കുന്നുണ്ടെന്ന് വ്യക്തമായി- എം കെ സ്റ്റാലിന്‍

ചെന്നൈ: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. രാഹുലിനെ അയോഗ്യനാക്കിയത് പുരോഗമന ജനാധിപത്യ ശക്തികള്‍ക്കെതിരായ ആക്രമണമാണെന്നും അദ്ദേഹത്തിനെതിരായ നടപടി പിന്‍വലിക്കണമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ ഫാസിസ്റ്റ് നടപടിയെ താന്‍ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹത്തെ ബിജെപിക്ക് എത്രത്തോളം ഭയമുണ്ടെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. 

'ബിജെപി നേതൃത്വം രാഹുല്‍ ഗാന്ധിയെ എത്രത്തോളം ഭയപ്പെടുന്നുവെന്ന് ഈ നടപടി വ്യക്തമാക്കുന്നു. സഹോദരന്‍ രാഹുലിന്റെ ഭാരത് ജോഡോ യാത്ര ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച സ്വാധീനമാണ് അവരുടെ ഭയത്തിന്റെ കാരണം. പാര്‍ലമെന്റില്‍ അദ്ദേഹം ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നില്ല. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യം തങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് ഭയന്നാണ് അവര്‍ അദ്ദേഹത്തെ അയോഗ്യനാക്കിയത്'- എം കെ സ്റ്റാലിന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയിലൂടെ ജനാധിപത്യം എന്ന് ഉച്ചരിക്കാനുളള അവകാശം ബിജെപിക്ക് നഷ്ടമായിരിക്കുകയാണ്. അദ്ദേഹത്തിനെതിരായ നടപടി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. രാഹുലിനെതിരായ നടപടി പുരോഗമന ജനാധിപത്യ ശക്തികള്‍ക്കെതിരായ ആക്രമണമാണെന്ന് മനസിലാക്കി അതിനെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്'- സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More