മാപ്പുപറയാന്‍ ഞാന്‍ സവര്‍ക്കറല്ല; ജയിലിലടച്ചോ മര്‍ദ്ദിച്ചോ എന്നെ ഭയപ്പെടുത്താനാവില്ല- രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുളള ബന്ധത്തെക്കുറിച്ച് താന്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അയോഗ്യനാക്കിയതുകൊണ്ടോ ജയിലിലടച്ചതുകൊണ്ടോ താന്‍ ഭയപ്പെടില്ലെന്നും ഇന്ത്യയുടെ ജനാധിപത്യത്തിനായുളള പോരാട്ടമാണിതെന്നും രാഹുല്‍ പറഞ്ഞു. മോദി പരാമര്‍ശത്തെത്തുടര്‍ന്ന് അയോഗ്യനാക്കിയതിനുപിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിലും മോദി പരാമര്‍ശം വിഷയത്തിലും മാപ്പുപറയണമെന്നാണ് ബിജെപി പറയുന്നത്. മാപ്പുപറഞ്ഞ് താങ്കള്‍ വിഷയം അവസാനിപ്പിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് 'എന്റെ പേര് സവര്‍ക്കര്‍ എന്നല്ല ഗാന്ധി എന്നാണ്. ഒരിക്കലും മാപ്പുപറയില്ല'- എന്നായിരുന്നു രാഹുലിന്റെ മറുപടി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'എനിക്ക് ഇവരെ ഭയമില്ല. ജയിലിലടച്ചും അയോഗ്യനാക്കിയുമെല്ലാം എന്നെ നിശബ്ദനാക്കാമെന്നാണ് അവര്‍ കരുതുന്നത്. എന്റെ ചരിത്രം അതല്ല. ഞാന്‍ ഇന്ത്യയുടെ ജനാധിപത്യത്തിനുവേണ്ടിയാണ് പോരാടുന്നത്. പോരാടിക്കൊണ്ടേയിരിക്കും. ഞാന്‍ ഒന്നിനെയും ഭയപ്പെടുന്നില്ല. അതാണ് സത്യം. ഈ രാജ്യം എനിക്ക് എല്ലാം തന്നു. അവരുടെ സ്‌നേഹവും വാത്സല്യവുമെല്ലാം. അവര്‍ക്കുവേണ്ടിയാണ് ഈ പോരാട്ടം.

എന്നെ എന്തിനാണ് അയോഗ്യനാക്കിയത് എന്ന് ആലോചിച്ചുനോക്കൂ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ അടുത്ത പ്രസംഗത്തെ ഭയപ്പെടുന്നു. അദാനിയെക്കുറിച്ച് അടുത്തതായി ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങളെ അദ്ദേഹം ഭയക്കുന്നു. ആ ഭയം മോദിയുടെ കണ്ണുകളില്‍ ഞാന്‍ കണ്ടു. ആദ്യം അവര്‍ ഒബിസി വിഭാഗത്തെ ഞാന്‍ അപമാനിച്ചുവെന്ന് പറഞ്ഞു. പിന്നീട് അയോഗ്യനാക്കി. അതുകൊണ്ടൊന്നും ഞാന്‍ എന്റെ ജോലി നിര്‍ത്തില്ല. പാര്‍ലമെന്റിനകത്താണെങ്കിലും പുറത്താണെങ്കിലും ഞാന്‍ ജോലി തുടരും'- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More