ആ ഇരുപതിനായിരം കോടി രൂപ അദാനിയുടെ കമ്പനിയില്‍ ഇന്‍വെസ്റ്റ് ചെയ്തത് ആരാണ്- രാഹുല്‍ ഗാന്ധി

രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണ് എന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മില്‍ എന്താണ് ബന്ധം എന്ന ചോദ്യമാണ് തന്നെ അയോഗ്യനാക്കുന്നതുള്‍പ്പെടെയുളള നടപടികളെടുക്കുന്നതിലേക്ക് കേന്ദ്രസര്‍ക്കാരിനെ നയിച്ചതെന്നും ചിത്രങ്ങളുള്‍പ്പെടെ തെളിവുകള്‍ നിരത്തിയാണ് താന്‍ ഇക്കാര്യം പാര്‍ലമെന്റില്‍ വ്യക്തമാക്കിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിയുടെ കമ്പനിയില്‍ ഇരുപതിനായിരം കോടി രൂപ ആരാണ് ഇന്‍വെസ്റ്റ് ചെയ്തത് എന്ന ചോദ്യം ഉത്തരം ലഭിക്കുന്നതുവരെ താന്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദി പരാമര്‍ശത്തിന്റെ പേരില്‍ അയോഗ്യനാക്കിയതിനുപിന്നാലെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

രാഹുല്‍ ഗാന്ധി പറഞ്ഞത്:

നിങ്ങളോട് ഞാന്‍ നിരവധി തവണ പറഞ്ഞിട്ടുണ്ട് രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണ് എന്ന്. ഇപ്പോഴും അതിന് നിരവധി ഉദാഹരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ ഒരു ചോദ്യമേ ചോദിച്ചുളളു. അദാനിക്ക് ഷെല്‍ കമ്പനികളുണ്ട്. അവിടെ ഇരുപതിനായിരം കോടി രൂപ ആരാണ് ഇന്‍വെസ്റ്റ് ചെയ്തത് എന്ന്.  അത് അദാനിയുടെ പണമല്ല. ആ പണം ആരുടേതാണ് എന്നതാണ് ചോദ്യം. ഞാന്‍ പാര്‍ലമെന്റില്‍ തെളിവുകള്‍ നിരത്തി. അദാനിയുടെയും മോദിയുടെയും ബന്ധത്തെക്കുറിച്ച് വിശദമായി പറഞ്ഞു. അവരുടെ ബന്ധം മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലുളളതാണ്. അതിനെല്ലാം തെളിവുകളുണ്ട്.  മോദി അദ്ദേഹത്തിന്റെ സുഹൃത്തിനൊപ്പം വിമാനത്തില്‍ ഇരിക്കുന്നത് ചിത്രങ്ങളുള്‍പ്പെടെ കാണിച്ചതാണ്.

എന്റെ പ്രസംഗം അവര്‍ സഭാരേഖകളില്‍നിന്ന് നീക്കി. ഞാന്‍ സ്പീക്കര്‍ക്ക് വിശദമായ കത്തെഴുതി. വിമാനത്താവളങ്ങള്‍ മോദി അദാനിക്ക് നിയമം ലംഘിച്ചാണ് നല്‍കിയതെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ എഴുതിയ കത്തുകള്‍ക്കൊന്നും മറുപടി ലഭിച്ചില്ല. ചോദ്യം ചോദിക്കുന്നത് ഞാന്‍ അവസാനിപ്പിക്കില്ല. മോദിയും അദാനിയും തമ്മില്‍ എന്താണ് ബന്ധം, ഇരുപതിനായിരം കോടി രൂപ ആരുടെതാണ് എന്ന് ഞാന്‍ ചോദിച്ചുകൊണ്ടേയിരിക്കും. എനിക്ക് ഇവരെ ഭയമില്ല. എന്നെ അയോഗ്യനാക്കിയും ജയിലിലടച്ചും നിശബ്ദനാക്കാമെന്നാണ് അവര്‍ കരുതുന്നത്. എന്റെ ചരിത്രം അതല്ല. ഞാന്‍ ഇന്ത്യയുടെ ജനാധിപത്യത്തിനായാണ് പോരാടുന്നത്. പോരാടിക്കൊണ്ടേയിരിക്കും. ഒന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. ഇതാണ് സത്യം. 

പാര്‍ലമെന്റില്‍ മോദിയോട് ഞാന്‍ ചോദിച്ച ചോദ്യങ്ങളിതാണ്. ഒന്ന്: ഇരുപതിനായിരം കോടി രൂപ (3 ബില്ല്യന്‍ ഡോളര്‍) അദാനിയുടെ ഉടമസ്ഥതയിലുളള ഷെല്‍ കമ്പനിയിലുണ്ട്. അദാനിക്ക് ഇത്രയധികം പണമുണ്ടാക്കാന്‍ സാധിക്കില്ല. ഈ പണം എവിടെ നിന്നാണ് വന്നത്. ആരുടെതാണ് പണം. ഈ കമ്പനികള്‍ പ്രതിരോധ മേഖലയിലാണ് വര്‍ക്ക് ചെയ്യുന്നത്. ഒരു ചൈനീസുകാരന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ആരും ഇതിനെക്കുറിച്ച് ചോദിക്കാത്തത്?   രണ്ട്: മോദിയും അദാനിയും തമ്മിലുളള ബന്ധം എന്താണ്?ഇതോടെ ബിജെപി അവരുടെ പണി തുടങ്ങി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More