'നീലവെളിച്ചം നേരത്തെ എത്തും'; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഏപ്രില്‍ ഇരുപതിനാണ് തിയറ്ററുകളിലെത്തുന്നത്. നീലവെളിച്ചത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം. നേരത്തെ ഏപ്രില്‍ 21-ന് റിലീസാകുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് നീലവെളിച്ചം. പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കാനെത്തുന്ന യുവകഥാകൃത്തും ആ വീട്ടിലുണ്ടെന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവും തമ്മിലുണ്ടാകുന്ന ബന്ധമാണ് കഥയുടെ പ്രമേയം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1964-ല്‍ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥയെഴുതി ഭാര്‍ഗവീനിലയം എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയിരുന്നു. എ വിന്‍സെന്റ് ആയിരുന്നു ഭാര്‍ഗവീനിലയത്തിന്റെ സംവിധായകന്‍. നീലവെളിച്ചത്തില്‍ റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറലില്‍ ആഷിക് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിഷികേശ് ബാസ്‌കരനാണ് നീലവെളിച്ചത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Web Desk 2 days ago
Movies

'ലൂസിഫറി'ന് ശേഷം 'വേതാളം' റീമേക്കുമായി ചിരഞ്ജീവി

More
More
Web Desk 2 days ago
Movies

മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

More
More
Web Desk 3 days ago
Movies

പൊന്നിയിന്‍ സെല്‍വന്‍ 2 ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Web Desk 4 days ago
Movies

പൊന്നിയിന്‍ സെല്‍വനില്‍ ഞാന്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി - വിജയ്‌ യേശുദാസ്

More
More
Web Desk 4 days ago
Movies

രജിഷ വിജയന്‍- പ്രിയ വാര്യര്‍ ചിത്രം 'കൊള്ള' ട്രെയിലര്‍ പുറത്ത്

More
More
Movies

ലാല്‍ സിംഗ് ചദ്ദയുടെ പരാജയമല്ല, സിനിമയില്‍നിന്ന് മാറിനില്‍ക്കാനുളള കാരണം മറ്റൊന്നാണ്- ആമിര്‍ ഖാന്‍

More
More