മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം എന്ന് ട്വീറ്റ്; അത് കോണ്‍ഗ്രസുകാരിയായിരുന്നപ്പോള്‍ എഴുതിയതാണെന്ന് ഖുശ്ബു

ഡല്‍ഹി: മോദി പരാമര്‍ശത്തില്‍  രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതിനുപിന്നാലെ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറലാകുന്നു. മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം എന്ന ട്വീറ്റാണ് വൈറലാകുന്നത്. 'ഇവിടെ മോദി. അവിടെ മോദി. എവിടെ നോക്കിയാലും മോദി. എല്ലാ മോദിയുടെയും പേരില്‍ അഴിമതിയുണ്ട്. അതായത് മോദി എന്നാല്‍ അഴിമതി എന്നാണര്‍ത്ഥം. മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം. അതാണ് ഏറ്റവും കൂടുതല്‍ യോജിക്കുന്നത്. നീരവ്, ലളിത്, നരേന്ദ്രമോദി = അഴിമതി'- എന്നായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. 2018-ല്‍ അവര്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സമയത്തെ ട്വീറ്റാണിത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, താന്‍ മോദി ട്വീറ്റില്‍ ലജ്ജിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവായിരുന്ന സമയത്തെ ട്വീറ്റാണ് അതെന്നും ഖുശ്ബു പ്രതികരിച്ചു. നേതാവിനെ പിന്തുടരുകയും ആ പാര്‍ട്ടിയുടെ ഭാഷ സംസാരിക്കുകയുമാണ് ചെയ്തത്. അന്ന് കോണ്‍ഗ്രസ് വക്താവ് എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണ് നിറവേറ്റിയത്'- ഖുശ്ബു പറഞ്ഞു. 2020-ലാണ് നടി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയ ഗുജറാത്ത് എംഎല്‍എ പൂര്‍ണേഷ് മോദി ഖുശ്ബുവിനെതിരെ പരാതി നല്‍കുമോ എന്ന് ചോദിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പോസ്റ്റുമായി രംഗത്തെത്തിയത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി... എല്ലാ കളളന്മാരുടെയും പേരിനൊപ്പം മോദി എന്ന പേര് വന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More