'ഞാന്‍ ഇന്നുതന്നെ കോണ്‍ഗ്രസില്‍ ചേരും, രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്'- ഡി ശ്രീനിവാസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

ഹൈദരാബാദ്: ടിആര്‍എസ് മുന്‍ രാജ്യസഭാ എംപിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ ഡി ശ്രീനിവാസ് വീണ്ടും കോണ്‍ഗ്രസിലേക്ക്. രാഹുല്‍ ഗാന്ധിയാണ് തന്റെ നേതാവെന്നും ആ കുടുംബത്തിന്റെ ത്യാഗവും അനുഭവവും പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ യോഗ്യത ചോദ്യംചെയ്യാനാവില്ലെന്നും ഡി ശ്രീനിവാസ് പറഞ്ഞു.

2004-ലും 2009-ലും ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചയാളാണ് ശ്രീനിവാസ്. കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ അദ്ദേഹം രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കിയതിനെതിരായ സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്. അദ്ദേഹത്തിന് എംപിയാകാനുളള യോഗ്യതയില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെയാണ് പറയാനാവുക? ആ കുടുംബത്തിന്റെ ത്യാഗവും അവരുടെ അനുഭവവും കണക്കിലെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ യോഗ്യതയെ ചോദ്യംചെയ്യാനാവില്ല. ഞാന്‍ ഇന്നുതന്നെ കോണ്‍ഗ്രസില്‍ ചേരും. അവരുടെ പ്രതിഷേധങ്ങളുടെ ഭാഗമാവും'- ഡി ശ്രീനിവാസ് പറഞ്ഞു.

ആന്ധ്രാപ്രദേശ് പിസിസി അധ്യക്ഷനായിരുന്ന ഡി ശ്രീനിവാസ് 2015-ലാണ് കോണ്‍ഗ്രസ് വിട്ടത്. 2009-ല്‍ രാജശേഖര്‍ റെഡ്ഡി മന്ത്രിസഭയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; ബിജെപിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

More
More
National Desk 2 days ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More
National Desk 3 days ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 4 days ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 5 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 5 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More