ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരിയേയും സിബിഐ ചോദ്യം ചെയ്തു

പാട്ന: ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവും മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്തു. ജോലിക്ക് പകരം ഭൂമി എഴുതിവാങ്ങി എന്ന ആരോപണത്തിലാണ് ചോദ്യം ചെയ്യല്‍. ഇതേ കേസില്‍ സഹോദരി മിസ ഭാരതി എംപിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസില്‍ ലാലു പ്രസാദ് യാദവിനെയും നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജോലിക്ക് പകരം ഭൂമി കേസില്‍ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് മിസ ഭാരതി എംപിക്കെതിരായ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇ ഡി അവരെ ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. തേജസ്വിയുടെ വീട്ടില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വേട്ടയാടലുകള്‍ക്കെതിരെ വിജയം കാണുംവരെ പോരാടുമെന്ന് തേജസ്വി യാദവ് പറഞ്ഞു. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വെട്ടയാടുകയാണെന്നും ഒരു കാരണവശാലും ബിജെപിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും നേരത്തെ ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു.  

Contact the author

National Desk

Recent Posts

National 21 hours ago
National

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

More
More
National 21 hours ago
National

മഹാഭാരതം സീരിയലിലെ 'ശകുനി' ഗുഫി പെയിന്‍റല്‍ അന്തരിച്ചു

More
More
Web Desk 22 hours ago
National

ഫിലിം ഫെയര്‍ അവാര്‍ഡ്‌ ബാത്ത്റൂം വാതിലിന് പിടിയാക്കി - നസിറുദ്ദീൻ ഷാ

More
More
National Desk 22 hours ago
National

ജോലിക്കൊപ്പം പോരാട്ടം തുടരും; സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

More
More
National Desk 1 day ago
National

ജൂണ്‍ 12-ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം മാറ്റി

More
More
National Desk 1 day ago
National

ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം; ചരക്ക് ട്രെയിന്‍ പാളംതെറ്റി

More
More