ഇനി ഇന്ത്യയിലേക്കില്ല, കേരളത്തോടുളള സ്‌നേഹം ഒറ്റ ദിവസംകൊണ്ട് തകർന്നു; കോവളത്ത് മർദ്ദനത്തിനിരയായ വിദേശി യുവാവ്

തിരുവനന്തപുരം: ഇനി ഇന്ത്യയിലേക്കില്ലെന്ന് കഴിഞ്ഞ ദിവസം കോവളത്ത് ക്രൂരമര്‍ദ്ദനത്തിനിരയായ നെതര്‍ലാന്‍ഡ് സ്വദേശി കാര്‍വിന്‍. കേരളത്തോടുളള സ്‌നേഹം ഒറ്റദിവസംകൊണ്ട് തകര്‍ന്നെന്നും ഇത്രയും മോശപ്പെട്ട ആളുകള്‍ ഇനിയും എന്തും ചെയ്യാന്‍ മടിക്കില്ലെന്ന ഭയം തനിക്കുണ്ടെന്നും കാര്‍വിന്‍ പറഞ്ഞു. വെളളിയാഴ്ച്ചയാണ് കോവളം ലൈറ്റ് ഹൗസ് ബീച്ചിനു സമീപത്തുവെച്ച് കാര്‍വിനെ ടാക്‌സി ഡ്രൈവര്‍ ആക്രമിച്ചത്. ടാക്‌സി വിളിക്കാതെ സുഹൃത്തിന്റെ വാഹനത്തില്‍ യാത്ര ചെയ്തതിനാണ് ടാക്‌സി ഡ്രൈവര്‍ മര്‍ദ്ദിച്ചത്.

'ഇനി ഇന്ത്യയിലേക്കില്ല. സംഭവം അറിഞ്ഞ് നാട്ടില്‍ എല്ലാവരും ഭയന്നിരിക്കുകയാണ്. സ്‌കോട്‌ലാന്‍ഡിലെ കാളപ്പോരിനേക്കാളും വിറളിപൂണ്ടാണ് ഇവിടുളള നാട്ടുകാര്‍ നില്‍ക്കുന്നത്. അസുഖബാധിതനായ പിതാവിനുമുന്നില്‍വെച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തിനുശേഷം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ചൈനയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ഇതാദ്യമായാണ്. എന്നെ ആക്രമിച്ചയാള്‍ക്ക് ഉടന്‍ തന്നെ ജാമ്യം ലഭിച്ചു. ഞങ്ങളുടെ നാട്ടിലായിരുന്നെങ്കില്‍ കടുത്ത ശിക്ഷ നല്‍കുമായിരുന്നു'- കാര്‍വിന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അസുഖബാധിതനായ പിതാവിനൊപ്പം ആയുര്‍വ്വേദ ചികിത്സയ്ക്കാണ് കാര്‍വിന്‍ കേരളത്തിലെത്തിയത്. ലൈറ്റ് ഹൗസ് ബീച്ച് റോഡില്‍ താമസിക്കുന്ന ഹോട്ടലിനുമുന്നില്‍ നിന്ന് സുഹൃത്തിന്റെ കാറില്‍ കയറുന്നതിനിടെ ഷാജഹാന്‍ എന്ന ടാക്‌സി ഡ്രൈവര്‍ വാഹനം വിലങ്ങനെ നിര്‍ത്തി കാര്‍വിനെ കാറില്‍നിന്ന് വലിച്ചിറക്കിയശേഷം ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചതോടെ കാര്‍വിനെയും ആക്രമിച്ചു. കാര്‍വിന് തലയ്ക്ക് പിന്നിലും കൈയ്ക്കുമാണ് മര്‍ദ്ദനമേറ്റത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More