ആദ്യമായി ബിസിസിഐയുടെ വാര്‍ഷിക ലിസ്റ്റില്‍ ഇടം ഇടിച്ച് സഞ്ജു; പ്രതിഫലം ഒരു കോടി രൂപ

ഡല്‍ഹി: ആദ്യമായി ബിസിസിഐയുടെ വാര്‍ഷിക ലിസ്റ്റില്‍ ഇടം ഇടിച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ഗ്രൂപ്പ് 'സി' യിലേക്കാണ് സഞ്ജു തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് അവസരം നിഷേധിക്കുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് ബിസിസിഐയുടെ വാര്‍ഷിക ലിസ്റ്റില്‍ താരം ഇടം പിടിച്ചിരിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ്‌ എ പ്ലസ് കാറ്റഗറിയില്‍ ഇടം പിടിച്ചിരിക്കുന്നത്.

നേരത്തെ ബി കാറ്റഗറിയിൽ ഉണ്ടായിരുന്ന അകസർ പട്ടേൽ 'എ കാറ്റഗറിയില്‍ ഇടം പിടിച്ചു. ഇക്കഴിഞ്ഞ ആസ്‌ട്രേലിയൻ പരമ്പരയിൽ ഉൾപ്പെടെ മികച്ച ഓൾറൗണ്ട് പ്രകടനമാണ് അക്‌സർ പട്ടേൽ പുറത്തെടുത്തത്. സി' കാറ്റഗറിയിലുണ്ടായിരുന്ന ടി20 നായകൻ ഹാർദിക് പാണ്ഡ്യ 'എ'യിൽ എത്തി. സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർക്കും സ്ഥാനക്കയറ്റം ലഭിച്ചു. സി'യിൽ നിന്നും 'ബി'യിലേക്കാണ് ഇരുവരുടെയും സ്ഥാനക്കയറ്റം.

ഏഴു കോടി നൽകുന്ന എ പ്ലസ്, അഞ്ചു കോടി നല്‍കുന്ന എ, മൂന്നു കോടി നൽകുന്ന ബി, ഒരു കോടി ലഭിക്കുന്ന സി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് ബിസിസിഐ വാര്‍ഷിക ലിസ്റ്റ് തയ്യാറാക്കുന്നത്.

Contact the author

National Desk

Recent Posts

Sports Desk 3 weeks ago
Cricket

ധോണിയെ ഇങ്ങനെ കാണുമ്പോള്‍ എന്‍റെ ഹൃദയം തകരുന്നു - ഇര്‍ഫാന്‍ പത്താന്‍

More
More
Web Desk 1 month ago
Cricket

കുറഞ്ഞ ഓവര്‍ നിരക്ക്; കോഹ്ലിക്ക് വീണ്ടും പിഴ

More
More
Web Desk 1 month ago
Cricket

ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ കഴിഞ്ഞു; ഏകദിന ലോകകപ്പ്‌ കളിക്കാനാകുമെന്ന് പ്രതീക്ഷ

More
More
Sports Desk 1 month ago
Cricket

കുറഞ്ഞ ഓവര്‍ നിരക്ക്; ഹാര്‍ദിക് പാണ്ഡ്യക്ക് 12 ലക്ഷം രൂപ പിഴ

More
More
Sports 2 months ago
Cricket

ഐ പി എല്ലില്‍ പാക് കളിക്കാരെ പങ്കെടുപ്പിക്കാത്തതിനെതിരെ ഇമ്രാന്‍ ഖാന്‍

More
More
Sports Desk 2 months ago
Cricket

ധോണിയുടെ സൂപ്പര്‍ സിക്സ് ആഘോഷമാക്കി ആരാധകര്‍; വിഡിയോ വൈറല്‍

More
More