'ഈ വീഡിയോ എന്റെയുള്ളില്‍ കൊണ്ടു, മാപ്പ്...' കരണ്‍ ജോഹര്‍ പറയുന്നു

രാജ്യം കൊവിഡ് മഹാമാരിക്കെതിരെ ശക്തമായി പോരാടിക്കൊണ്ടിരിക്കുമ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ അനുചിതമായ പോസ്റ്റുകള്‍ ഇട്ടതിന് മാപ്പു പറഞ്ഞ് പ്രമുഖ ബോളിവുഡ് സംവിധായകന്‍ കരൺ ജോഹർ. സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല സാധാരണക്കാരായ തങ്ങള്‍ക്കും ലോക്ക് ഡൌണ്‍ അസഹ്യമാകുന്നുണ്ടെന്നും കൊറോണ വൈറസ് ഭീതി തങ്ങളെയും ബാധിക്കുന്നുണ്ടെന്നും വിശദീകരിച്ചുകൊണ്ടുള്ള ഓസ്ട്രേലിയൻ ഹാസ്യനടിയായ ഗ്രെറ്റ ലീ ജാക്സന്റെ പാരഡി വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കരണിന്റെ ട്വീറ്റ്.

'ഈ വീഡിയോ എന്റെയുള്ളില്‍ കൊണ്ടു. എന്റെ പല പോസ്റ്റുകളും പലർക്കും അനുചിതമായി തോന്നുന്നുവെന്നത് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. മനപൂര്‍വ്വമായിരുന്നില്ല. ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടുന്നത് പോസ്റ്റ് ചെയ്തിരുന്നു എന്നേയുള്ളൂ. മാപ്പ്, ഈ വീഡിയോ എന്റെ കണ്ണു തുറപ്പിച്ചു' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും താരങ്ങള്‍ അടക്കമുള്ള പ്രമുഖ വ്യക്തികള്‍, പാചകം ചെയ്യുന്നതിന്‍റെയും, വ്യാമം ചെയ്യുന്നതിന്റെയുമെല്ലാം ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്നതിന്‍റെ തിരക്കിലാണ്. അതില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് സംവിധായിക ഫറാഖാന്‍ ഉള്‍പ്പടെയുള്ള ചുരുക്കം ചിലര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Contact the author

News Desk

Recent Posts

National Desk 1 week ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 week ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 1 week ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 1 week ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 1 week ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 1 week ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More