കോവിഡ്: ഇന്ന്, ഒരു മാസത്തിനുള്ളില്‍ മരണം ഏറ്റവും കുറഞ്ഞ ദിനം. ലോകം ശുഭപ്രതീക്ഷയില്‍

Mehajoob S.V 3 years ago

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 3,699 പേര്‍ 

കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 3699 പേരാണ്. ഇത് മാര്‍ച്ച്‌ മുപ്പതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 5,800 നും 6,000 നുമിടയിലായിരുന്നു ലോകത്താകെ ദിനംപ്രതിയുള്ള മരണനിരക്ക്. ഇതില്‍ നിന്ന് ഏകദേശം പകുതിയോളമെത്തുന്ന കുറവാണ് 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയ മൊത്തം മരണസംഖ്യയുടെ 3% ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ മരണനിരക്ക്. ഇത് ഒറ്റ ദിവസംകൊണ്ട് 2% ത്തില്‍ എത്തിയെന്നത് വലിയ നേട്ടമാണ്. ഈ കുറവ് ലോകത്താകമാനമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമങ്ങള്‍ ഫലം കാണുന്നതിന്‍റെ തെളിവാണ്. ഏറ്റവും ഒടുവിലത്തെ ഈ കണക്ക് വലിയ പ്രതീക്ഷയാണ് ലോകത്തിനു നല്‍കുന്നത്.

എന്നാല്‍ ഇന്നത്തെ ഈ നിരക്കില്‍ വരും ദിവസങ്ങളില്‍ ഉയര്‍ച്ചതാഴ്ചകള്‍ വരാമെന്നാണ് കഴിഞ്ഞ കുറെ ദിവസങ്ങളിലെ ഡാറ്റ വിശകലനം ചെയ്യുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുക. എന്നിരുന്നാലും കുത്തനെയുള്ള ഉയര്‍ച്ചയ്കു ശേഷം താഴോട്ടുള്ള പതനമാണ് കോവിഡ് -19 മരണ-രോഗീ നിരക്കില്‍ സംഭവിക്കുക എന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യകതമാക്കിയിട്ടുണ്ട്. ഇത് മാനദണ്ഡമാക്കിയാല്‍ കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലെ ഏറ്റവും വലിയ പ്രതിദിന മരണനിരക്ക് ഈ മാസം (ഏപ്രില്‍) 15-നും 17-നുമാണ് രേഖപ്പെടുത്തിയത്. ഇത് യഥാക്രമം 8,109 ഉം 8,341-മായിരുന്നു. ഇതാകട്ടെ അന്നത്തെ മൊത്തം മരണ സംഖ്യയുടെ 6% ആയിരുന്നു. പിന്നീടുള്ള 10 ദിവസങ്ങളില്‍ ചെറിയ ചാഞ്ചട്ടത്തോടെ മരണനിരക്ക് സ്ഥിരത നിലനിര്‍ത്തി കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ആ പ്രവണതയുടെ ഏറ്റവും നല്ല റിസള്‍ട്ടായി ഇന്നത്തെ മരണനിരക്കിലെ കുറവിനെ കാണാനാകും. 

രോഗീവര്‍ദ്ധ കൂടി, മരണനിരക്ക് കുറഞ്ഞു 

അതേസമയം മൊത്തം മരണ സംഖ്യയുമായി ദിനേനയുള്ള മരണനിരക്കിനെ താരതമ്യം ചെയ്യുന്നതിലെ അശാസ്ത്രീയത കിഴിച്ചാലും ഇന്നത്തെ ഫലം മികച്ച ഫലം തന്നെയാണ് കാരണം ഏപ്രില്‍ 17-ന് 8,300-നു മുകളില്‍ പ്രതിദിന മരണം ഉയര്‍ന്നപ്പോള്‍ ലോകത്താകമാനമുള്ള രോഗീ സംഖ്യ വളരെ കുറവായിരുന്നു. എന്നാല്‍ ഇത് 30 ലക്ഷത്തിന് തൊട്ടടുത്ത് നില്‍ക്കുകയാണിപ്പോള്‍. ഇതില്‍ തന്നെ രോഗമുക്തി നേടിയവരെ കിഴിച്ചാല്‍ 19 ലക്ഷത്തില്‍ പരം ആളുകള്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഈ രോഗീവര്‍ദ്ധനയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ മരണനിരക്കിലെ കുറവ് എത്ര വലുതാണ്‌ എന്ന് മനസ്സിലാക്കാന്‍ കഴിയൂ.

അമേരിക്കയിലും മരണനിരക്കില്‍ വന്‍ കുറവ് 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ 1,148 പേരാണ് മരണമടഞ്ഞത്. ഇത് കഴിഞ്ഞ കുറച്ച ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഇന്നലെ (ഞായര്‍) 2080 പേരാണ് അമേരിക്കയില്‍ മരണപ്പെട്ടത്. ഇതോടെ അമേരിക്കയില്‍ ആകെ മരണപ്പെട്ടവരുടെ എണ്ണം 55,413 ആയി. കഴിഞ്ഞ 24 മണിക്കൂറിനകം  യൂറോപ്യന്‍ രാജ്യങ്ങളിലെ മരണ നിരക്ക് ഇപ്രകാരമാണ്: സ്പെയിന്‍ -288, ഇറ്റലി - 260ഫ്രാന്‍സ് - 242ജര്‍മ്മനി - 99, ബ്രിട്ടന്‍ - 413.

രോഗീ വര്‍ദ്ധന 

ലോകത്താകെ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 2,06,995. കോവിഡ്-19 ടെസ്റ്റ്‌ പോസിറ്റീയവരുടെ എണ്ണം 29,94,796 ആയി. 57,603 പേര്‍ രോഗം മൂലം ഗുരുതരാവസ്ഥയിലാണ്.  നിലവില്‍ 19,08,973 പേര്‍ ചികിത്സയിലാണ്.

Contact the author

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More