വൈകി വന്ന നീതി; അയോഗ്യത പിന്‍വലിച്ചതിനെക്കുറിച്ച് മുഹമ്മദ് ഫൈസല്‍

കൊച്ചി: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി ലോക്‌സഭാ സെക്രട്ടറിയേറ്റ് പിന്‍വലിച്ചതില്‍ പ്രതികരണവുമായി ലക്ഷദ്വീപ് എംപിയും എന്‍സിപി നേതാവുമായ മുഹമ്മദ് ഫൈസല്‍. ശിക്ഷാവിധി ഹൈക്കോടതി സ്‌റ്റേ ചെയ്ത് രണ്ടുമാസം പിന്നിട്ടതിനുശേഷമാണ് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പിന്‍വലിച്ചതെന്നും വൈകിവന്ന നീതിയെ താന്‍ സ്വാഗതം ചെയ്യുകയാണെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു. 

'നിയമപരമായ കാര്യങ്ങള്‍ ഇങ്ങനെ വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. എനിക്കും ലക്ഷദ്വീപിലെ ജനങ്ങള്‍ക്കും അര്‍ഹതപ്പെട്ട പാര്‍ലമെന്റ് സെഷനുകള്‍ നഷ്ടമായി. അത് ആരാണ് നികത്തുക? അയോഗ്യത റദ്ദാക്കാന്‍ എനിക്ക് സുപ്രീംകോടതി വരെ പോകേണ്ടിവന്നു. സുപ്രീംകോടതിയില്‍നിന്ന നോട്ടീസ് ലഭിക്കും എന്നായപ്പോഴാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്. ലക്ഷദ്വീപിലെ ഏക എംപിയാണ് ഞാന്‍. എന്റെ ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കാനുളള അവസരമാണ് എനിക്ക് നഷ്ടമായത്. ഹൈക്കോടതി ശിക്ഷ മരവിച്ചതിന്റെ രണ്ടാംദിവസം തന്നെ ഞാന്‍ ലോക്‌സഭാ സെക്രട്ടറിയേറ്റിനെ സമീപിച്ചിരുന്നു'-മുഹമ്മദ് ഫൈസല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹൈക്കോടതി വിധി വന്ന് രണ്ട് മാസമായിട്ടും അയോഗ്യനാക്കിയ വിജ്ഞാപനം പിന്‍വലിക്കാത്ത ലോക്‌സഭാ സെക്രട്ടറിയേറ്റിനെതിരെ ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അയോഗ്യനാക്കിയ നടപടി പിന്‍വലിച്ചത്. 2009-ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസലിന് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചത്. 2009-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു ഷെഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More