ആര്‍ട്ടിസ്റ്റ് വിവാന്‍ സുന്ദരം അന്തരിച്ചു

ഡല്‍ഹി: പ്രശസ്ത ആര്‍ട്ടിസ്റ്റ് വിവാന്‍ സുന്ദരം അന്തരിച്ചു. ഇന്ന് രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. 79 വയസായിരുന്നു. മാര്‍ച്ച് ആദ്യവാരം മസ്തിഷ്‌ക രക്തസ്രാവത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചിത്രകല, ശില്‍പ്പം, പ്രിന്റ് മേക്കിംഗ്, ഫോട്ടോഗ്രാഫി, ഇന്‍സ്റ്റലേഷന്‍, വീഡിയോ ആര്‍ട്ട് തുടങ്ങി കലയുടെ വിവിധ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ലോകമെമ്പാടുമുളള മ്യൂസിയങ്ങളില്‍ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

കസുലി ആര്‍ട്ട് സെന്റര്‍, ജേണല്‍ ഓഫ് ആര്‍ട്ട് ആന്‍ഡ് ഐഡിയാസ്, സഫ്ദര്‍ ഹാഷ്മി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയുടെ സ്ഥാപകാംഗമായിരുന്നു. ഷേര്‍ഗില്‍ സുന്ദരം ആര്‍ട്ട്‌സ് ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയായിരുന്നു. ചരിത്ര കലാകാരിയും ക്യൂറേറ്ററുമായ ഗീത കപൂറാണ് ഭാര്യ. 

1943-ല്‍ സിംലയിലാണ് വിവാന്‍ സുന്ദരം ജനിച്ചത്. ഡൂണ്‍ സ്‌കൂളില്‍നിന്ന് ബിരുദം നേടിയതിനുശേഷം ബറോഡയിലെ മഹാരാജ സയാജിറാവു യൂണിവേഴ്‌സിറ്റിയില്‍നിന്നും ലണ്ടണിലെ സ്ലേഡ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സില്‍നിന്നും പെയ്ന്റിംഗ് പരിശീലനം നേടി. പിന്നീട് രാജ്യത്തെ മുന്‍നിര ചിത്രകാരന്മാരിലൊരാളായി വളര്‍ന്ന വിവാന്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഉമ്രാവോ ഷേര്‍ഗിലിന്റെ കൊച്ചുമകനാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1966-ല്‍ ലണ്ടനിലാണ് വിവാന്റെ സൃഷ്ടികളുടെ ആദ്യ പ്രദര്‍ശനം നടന്നത്. ദ ഹൈറ്റ്‌സ് ഓഫ് മാച്ചുപീച്ചു,  ദി ഡിസ്‌ക്രീറ്റ് ചാം ഓഫ് ദ ബൂര്‍ഷ്വാസി ആന്‍ഡ് ദ ഇന്ത്യന്‍ എമര്‍ജന്‍സി എന്നീ പരമ്പരകള്‍ അവയുടെ രാഷ്ട്രീയംകൊണ്ട് പ്രശസ്തമാണ്. 2013-ല്‍ കൊച്ചി മുസിരിസ് ബിനാലെയില്‍ വിവാന്റെ 'ബ്ലാക്ക് ഗോള്‍ഡ്' എന്ന ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മുസിരിസില്‍നിന്ന് ഖനനം ചെയ്‌തെടുത്ത നൂറ്റാണ്ടുകള്‍ പഴക്കമുളള മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളുപയോഗിച്ച് ഒരു നഗരത്തിന്റെ പുനസൃഷ്ടിയാണ് വിവാന്‍ നടത്തിയത്. നിലവില്‍ കൊച്ചിയിലും ഷാര്‍ജയിലും നടക്കുന്ന ബിനാലെയിലും വിവാന്റെ ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 7 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More